LiveTV

Live

Sports

ഇംഗ്ലണ്ടിന്റെ ബെന്‍സ്റ്റോക്ക് അറസ്റ്റില്‍  

ഇംഗ്ലണ്ടിന്റെ ബെന്‍സ്റ്റോക്ക് അറസ്റ്റില്‍  
Summary
സ്റ്റോക്കിനെ പിന്നീട് വിട്ടയച്ചുവെങ്കിലും ഹെയില്‍സ് ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണ്.

ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ ബെന്‍സ്റ്റോക്കിനെ ബ്രിസ്റ്റല്‍ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു താരം അലക്സ് ഹെയില്‍സിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്റ്റോക്കിനെ പിന്നീട് വിട്ടയച്ചുവെങ്കിലും ഹെയില്‍സ് ഇപ്പോഴും പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. അറസ്റ്റിന് പിന്നാലെ ഇരുവരെയും വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ നിന്ന് ഒഴിവാക്കിയതായി ടീം സെകലക്ടര്‍ ആന്‍ട്രെ സ്‌ട്രോസ് വ്യക്തമാക്കി. നൈറ്റ് ക്ലബ്ബിലുണ്ടായ അടിപിടിയാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് സൂചന. അടിപിടിയില്‍ സ്റ്റോക്കിന്റെ മുഖത്തും കൈക്കും പരിക്കേറ്റെന്നും അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇംഗ്ലണ്ടിന്റെ ബെന്‍സ്റ്റോക്ക് അറസ്റ്റില്‍  

ബ്രിസ്റ്റല്‍ പൊലീസ് ഇതിനകം തന്നെ അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ദൃക്‌സാക്ഷികളായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. എന്നാല്‍ എന്താണ് പ്രകോപനത്തിന് കാരണമെന്ന് വ്യക്തമല്ല. വിശദവിവരങ്ങള്‍ അറിയാനാണ് അലക്‌സ് ഹെയില്‍സിനെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സമീപകാലത്ത് ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം ആണ് സ്റ്റോക്ക് പുറത്തെടുക്കുന്നത്. ഫ്ളിന്റോഫിന് ശേഷം മികച്ചൊരു ഓള്‍റൗണ്ടര്‍ പദവി ഇംഗ്ലണ്ടിനായി സ്റ്റോക്കിലൂടെ നികത്താനാകുമെന്ന് ക്രിക്കറ്റ് പണ്ഡിതന്മാര്‍ വിലയിരുത്തിയിരുന്നു. അതേസമയം ഇൌ കേസ് അദ്ദേഹത്തിന്റെ കരിയറിനെ എങ്ങനെ ബാധിക്കുമെന്ന് നോക്കിയിരുന്നു കാണേണ്ടിവരും. വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച് ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ട് 2-0ത്തിന് മുന്നിലാണ്. ഒരു ഏകദിനം മഴയെടുത്തിരുന്നു.