LiveTV

Live

Sports

കലൂര്‍ മൈതാനത്തിന്റെ മിനുക്കുപണികള്‍ക്ക് ഫിഫ

കലൂര്‍ മൈതാനത്തിന്റെ മിനുക്കുപണികള്‍ക്ക് ഫിഫ
Summary
അവസാന മിനുക്ക് പണികള്‍ ഫിഫയുടെ മേല്‍നോട്ടത്തിലാവും ഇനി നടക്കുക

അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിനായി കലൂര്‍ രാജ്യാന്തര മൈതാനം ജിസിഡിഎ ഔദ്യോഗികമായി ഫിഫക്ക് കൈമാറി. അവസാന മിനുക്ക് പണികള്‍ ഫിഫയുടെ മേല്‍നോട്ടത്തിലാവും ഇനി നടക്കുക. മൈതാനം ഫിഫ ഏറ്റെടുത്തതോടെ കൊച്ചിയും കേരളവും ഫുട്ബോള്‍ ആവേശത്തിലേക്ക് മാറുകയാണ്.

കലൂര്‍ മൈതാനത്തിന്റെ മിനുക്കുപണികള്‍ക്ക് ഫിഫ

കലൂര്‍ രാജ്യാന്തര മൈതാനവും പരിശീലനത്തിനുള്ള നാല് കളിക്കളങ്ങളും ജിസിഡിഎ സെക്രട്ടറി എംസി ജോസഫ് ഫിഫ ലോകകപ്പ് വേദികളുടെ ചുമതലക്കാരി റോമ ഖന്നക്കാണ് കൈമാറിയത്. മഹാരാജാസ് കോളജ് മൈതാനം, പനമ്പള്ളി സ്പോര്‍ട്സ് അക്കാദമി മൈതാനം, ഫോര്‍ട്ട് കൊച്ചി വെളി മൈതാനം, ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനം എന്നിവയാണ് പരിശീലനത്തിനുപയോഗിക്കുക.

രാജ്യാന്തര മൈതാനത്തിലെ പ്രവര്‍ത്തികളെല്ലാം പൂര്‍ത്തിയായിട്ടില്ല. തുടര്‍ പ്രവര്‍ത്തികള്‍ ഫിഫയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കുമെന്ന് റോമ ഖന്ന പറഞ്ഞു. ഹൈക്കോടതി ഉത്തരവ് പ്രകാരം സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ അടച്ച് പൂട്ടി. ലോകകപ്പ് മത്സരങ്ങളെ വരവേല്‍ക്കുന്നതിനായി കേരളമൊട്ടാകെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.