LiveTV

Live

Sports

കരീബിയന്‍ പ്രീമിയര്‍ ലീഗിലും നരേന്‍ വെടിക്കെട്ട്: അഭിനന്ദനവുമായി ഷാറൂഖ് ഖാന്‍

കരീബിയന്‍ പ്രീമിയര്‍ ലീഗിലും നരേന്‍ വെടിക്കെട്ട്: അഭിനന്ദനവുമായി ഷാറൂഖ് ഖാന്‍
Summary
കരീബിയന്‍ പ്രീമിയര്‍ ലീഗിലും വിന്‍ഡീസ് താരം  സുനില്‍ നരേന്‍ വെടിക്കെട്ട്
കരീബിയന്‍ പ്രീമിയര്‍ ലീഗിലും നരേന്‍ വെടിക്കെട്ട്: അഭിനന്ദനവുമായി ഷാറൂഖ് ഖാന്‍

കരീബിയന്‍ പ്രീമിയര്‍ ലീഗിലും വിന്‍ഡീസ് താരം സുനില്‍ നരേന്‍ വെടിക്കെട്ട്. ബാര്‍ബഡോസ് ട്രൈഡന്റിനെതിരായ മത്സരത്തിലാണ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് താരമായ നരേന്റെ മിന്നല്‍ ബാറ്റിങ്. ബാര്‍ബഡോസ് ഉയര്‍ത്തിയ 153 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ട്രിന്‍ബാഗോ അഞ്ച് പന്തുകള്‍ ശേഷിക്കെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വിജയത്തോടെ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി. ഓപ്പണറായി ഇറങ്ങിയ നരേന്‍ 79 റണ്‍സെടുത്തു ടോപ് സ്‌കോററായി. 45 പന്തില്‍ നിന്ന് ആറ് ഫോറും അഞ്ച് സിക്‌സറും അടങ്ങുന്നതായിരുന്നു നരേന്റെ മിന്നല്‍ ഇന്നിങ്‌സ്.

ആദ്യ പവര്‍ പ്ലേയില്‍ ബൌളര്‍മാരെ നരേന്‍ പലവട്ടം അതിര്‍ത്തി കടത്തി. ബൗളിങ്ങില്‍ വിക്കറ്റ് നേടാനായില്ലെങ്കിലും നാല് ഓവറില്‍ 17 റണ്‍സ് മാത്രമാണ് നരേന്‍ വിട്ടുകൊടുത്തത്. നരേന്റെ ഇന്നിങ്‌സിനെ ടീം ഉടമയായ ബോളിവുഡ് താരം ഷാറൂഖ് ഖാനും അഭിനന്ദിച്ചു. ഐ.പി.എല്ലില്‍ ഓപ്പണറുടെ റോളിലെത്തി നരേന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് വേണ്ടി ബാറ്റ് കൊണ്ട് മിന്നല്‍ പ്രകടനം പുറത്തെടുത്തിരുന്നു. ഐ.പി.എല്ലിലെ വേഗമേറിയ അര്‍ദ്ധ സെഞ്ച്വറികളൊന്ന് നരേന്റെ പേരിലാണ്.