LiveTV

Live

Sports

ദൈവത്തിന് മുകളിലല്ല ബിസിസിഐ യെന്ന് ശ്രീശാന്ത്

ദൈവത്തിന് മുകളിലല്ല ബിസിസിഐ യെന്ന് ശ്രീശാന്ത്
Summary
ശ്രീശാന്തിന്‍റെ വിലക്ക് നീക്കിയതിനെതിരെ ബിസിസിഐ കോടതിയിലേക്ക്

ഐപിഎല്‍ കോഴ വിവാദത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കം ചെയ്ത കേരള ഹൈക്കോടതി വിധിക്കെതിരെ അപ്പീലിന് പോകാനുള്ള ബിസിസിഐ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് മലയാളി താരം എസ് ശ്രീശാന്ത്. നാല് വര്‍ഷമായി സഹിക്കുന്നുവെന്നും ദൈവത്തിന് മുകളിലല്ല ബിസിസിഐയെന്നും താരം പ്രതികരിച്ചു. മോശം പെരുമാറ്റമാണ് ബിസിസിഐയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്.

C mon @bcci this is worst u can do to anyone that too who is proven innocent not just once but again and again..don't know why u doing this?

— Sreesanth (@sreesanth36) August 11, 2017

വിലത്ത് നീക്കം ചെയ്തുള്ള ഹൈക്കോടി സിംഗിള്‍ ബഞ്ച് തീരുമാനത്തെ ഡിവിഷന്‍ ബഞ്ചില്‍ ചോദ്യം ചെയ്യാനാണ് ബിസിസിഐ തീരുമാനം. ശ്രീശാന്തിന്‍റെ മടങ്ങിവരവിന് ഇത് സാരമായി ബാധിക്കും.