LiveTV

Live

Sports

അഫ്രീദിക്ക് കൊഹ്‍ലി 'സ്വന്തം ബാറ്റ്' നല്‍കി... എന്തിന് ?

അഫ്രീദിക്ക് കൊഹ്‍ലി 'സ്വന്തം ബാറ്റ്' നല്‍കി... എന്തിന് ?
Summary
ഇന്ത്യയും പാകിസ്താനും തമ്മില്‍ നയതന്ത്രതലത്തില്‍ കുറേ പ്രശ്നങ്ങളുണ്ടാകും.

ഇന്ത്യയും പാകിസ്താനും തമ്മില്‍ നയതന്ത്രതലത്തില്‍ കുറേ പ്രശ്നങ്ങളുണ്ടാകും. എന്നാല്‍ അതൊക്കെ കളിയിലേക്ക് കലര്‍ത്താന്‍ ഇരുരാജ്യങ്ങളുടെയും ക്രിക്കറ്റ് താരങ്ങള്‍ ഒരുക്കമല്ല. പ്രത്യേകിച്ച് സഹജീവി സ്നേഹത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലി ഒരുപടി മുന്നിലാണെന്ന് തെളിയിക്കുകയാണ് താരം.

അഫ്രീദിക്ക് കൊഹ്‍ലി 'സ്വന്തം ബാറ്റ്' നല്‍കി... എന്തിന് ?

കഴിഞ്ഞദിവസം മുന്‍ പാകിസ്താന്‍ താരം ശാഹിദ് അഫ്രീദിക്ക് വിരാട് കൊഹ്‍ലി ഒരു ബാറ്റ് സമ്മാനിച്ചു. സ്വന്തം ഒപ്പ് രേഖപ്പെടുത്തിയ ബാറ്റാണ് സമ്മാനിച്ചത്. അഫ്രീദിയുടെ സന്നദ്ധ സംഘടനയുടെ ഫണ്ട് ശേഖരണാര്‍ഥം ലേലം ചെയ്യാനായിരുന്നു ഈ ബാറ്റ്. തനിക്ക് ലഭിച്ച കൊഹ്‍ലിയുടെ സമ്മാനത്തിന് നന്ദി അറിയിച്ച് അഫ്രീദി ട്വിറ്ററില്‍ കുറിപ്പുമിട്ടു. ഇംഗ്ലണ്ടിലായിരിക്കും അഫ്രീദിയുടെ ഫൌണ്ടേഷന്‍ കൊഹ്‍ലിയുടെ ഒപ്പുള്ള ബാറ്റ് ലേലത്തിന് വെക്കുക. സിന്ധ് പ്രവിശ്യയിലെ തര്‍പാകറില്‍ പുതിയൊരു ആശുപത്രി നിര്‍മിക്കാനാണ് ലേലത്തില്‍ നിന്നു ലഭിക്കുന്ന തുക വിനിയോഗിക്കുക.

അഫ്രീദിക്ക് കൊഹ്‍ലി 'സ്വന്തം ബാറ്റ്' നല്‍കി... എന്തിന് ?