LiveTV

Live

Sports

ബ്ലാസ്റ്റേഴ്‌സ് ആരാധകരെക്കുറിച്ചുള്ള ഹോസുവിന്റെ കമന്റ് കേട്ട് അന്തംവിട്ട അവതാരക

ബ്ലാസ്റ്റേഴ്‌സ് ആരാധകരെക്കുറിച്ചുള്ള ഹോസുവിന്റെ കമന്റ് കേട്ട് അന്തംവിട്ട അവതാരക
Summary
ഇന്ത്യയില്‍ തന്റെ ടീമായിരുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളികാണാന്‍ 85000 പേരാണ് വന്നിരുന്നതെന്നും ആവേശത്തോടെ ഹോസു പറയുന്നുണ്ട്.

കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ഇഷ്ടം ആവോളം ആസ്വദിച്ചിട്ടുള്ള കളിക്കാരനാണ് സ്‌പെയിന്‍കാരന്‍ ഹോസു പ്രിറ്റോ കുറൈഷ്. ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞപ്പടയെക്കുറിച്ച് അമേരിക്കയിലെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ പറയുന്നതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ആരാധകരുടെ എണ്ണം കേട്ട് അവതാരകയും അത്ഭുതപ്പെടുന്നത് വീഡിയോയില്‍ കാണാം.

ഇപ്പോള്‍ അമേരിക്കയില്‍ യുണൈറ്റഡ് സോക്കര്‍ ലീഗില്‍ എഫ് സി സിന്‍സിനാറ്റിക്ക് വേണ്ടി കളിക്കുന്ന ഹോസു അവിടെ നല്‍കിയ അഭിമുഖമാണ് വൈറലാകുന്നത്. ഇറ്റലി, പോളണ്ട് ഫിന്‍ലന്റ്, ഇന്ത്യ, അമേരിക്ക എന്നിവിടങ്ങളിലൊക്കെ കളിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ അടുപ്പം ഇന്ത്യയോടാണെന്ന് ഹോസു തുറന്നു പറയുന്നു. ഇന്ത്യയില്‍ തന്റെ ടീമായിരുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളികാണാന്‍ 85000 പേരാണ് വന്നിരുന്നതെന്നും ആവേശത്തോടെ ജോസൂട്ടന്‍ എന്ന് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ വിളിച്ചിരുന്ന ഹോസു പറയുന്നുണ്ട്. ഇത് കേട്ട് ഞെട്ടിപ്പോയ അവതാരക കാഴ്ച്ചക്കാരുടെ എണ്ണം ആവര്‍ത്തിക്കുന്നുമുണ്ട്.