LiveTV

Live

Sports

ഗോള്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ജയം

ഗോള്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ജയം
Summary
ഗോള്‍ ടെസ്റ്റില്‍ ഇന്ത്യക്ക് 304 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 550 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 240 റണ്‍സിന് പുറത്താവുകയായിരുന്നു

ഗോള്‍ ടെസ്റ്റില്‍ ഇന്ത്യക്ക് 304 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 550 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 240 റണ്‍സിന് പുറത്താവുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡ് ചുരുക്കത്തില്‍ ഇന്ത്യ: 600-10, 240-3, ശ്രീലങ്ക: 291,245. രണ്ടാം ഇന്നിങ്‌സില്‍ സ്പിന്നര്‍മാരായ രവിചന്ദ്ര അശ്വിനും രവീന്ദ്ര ജദേജയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഓപ്പണര്‍ ദിമുത് കരുണാരത്‌നെ (97) നിരോഷന്‍ ദിക്ക്‌വാലെ(67)എന്നിവര്‍ക്ക് മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ പിടിച്ചുനില്‍ക്കാനായത്.

ഷമിക്കും ഉമേഷ് യാദവിനുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍. നാലാം ദിനമായ ഇന്ന് ആദ്യ സെഷനില്‍ തന്നെ നായകന്‍ വിരാട് കൊഹ്‍ലി ശതകം പൂര്‍ത്തിയാക്കി. ടെസ്റ്റ് കരിയറിലെ കൊഹ്‍ലിയുടെ പതിനേഴാമത് സെഞ്ച്വറിയാണിത്. ഇതിനു ശേഷം അധികം വൈകാതെ തന്നെ ഇന്ത്യ തങ്ങളുടെ രണ്ടാം ഇന്നിങ്‍സ് ഡിക്ലയര്‍ ചെയ്തു. മൂന്ന് വിക്കറ്റിന് 240 എന്ന സ്കോറിലായിരുന്നു ഡിക്ലറേഷന്‍. 103 റണ്‍സോട് കൊഹ്‍ലിയും 23 റണ്‍സുമായി രഹാനെയും പുറത്താകാതെ നിന്നു.

ഇന്ത്യക്ക് വേണ്ടി ശിഖര്‍ ധവാന്‍(190) ചേതേശ്വര്‍ പുജാര(153) അജിങ്ക്യ രഹാനെ(57) ഹര്‍ദ്ദിക്ക് പാണ്ഡ്യ(50) എന്നിവര്‍ ആദ്യ ഇന്നിങ്‌സില്‍
തിളങ്ങിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ നായകന്‍ വിരാട് കോഹ് ലി(103) അഭിനവ് മുകുന്ദ്(81) എന്നിവരും തിളങ്ങി.