LiveTV

Live

Sports

പി.എസ്.ജി ഡീലുകള്‍ക്ക് പിന്നാലെ ബാര്‍സയില്‍ നെയ്മറും സഹതാരവും തമ്മില്‍ തല്ല് 

പി.എസ്.ജി ഡീലുകള്‍ക്ക് പിന്നാലെ ബാര്‍സയില്‍ നെയ്മറും സഹതാരവും തമ്മില്‍ തല്ല് 
Summary
താരം പി.എസ്.ജിയിലേക്ക് പോവുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് ബാര്‍സ പരിശീലന ക്യാമ്പില്‍ സഹതാരവുമായുള്ള അടിപിടിയും ചര്‍ച്ചയാവുന്നത്

ബാര്‍സയില്‍ സൂപ്പര്‍ താരം നെയ്മര്‍ അസംതൃപ്തനോ? താരം പി.എസ്.ജിയിലേക്ക് പോവുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് ബാര്‍സ പരിശീലന ക്യാമ്പില്‍ സഹതാരവുമായുള്ള അടിപിടിയും ചര്‍ച്ചയാവുന്നത്. ബാര്‍സയിലെ പുതിയ റിക്രൂട്ട്‌മെന്റായ നെല്‍സണ്‍ സെമദോയുമായാണ് നെയ്മര്‍ കളിക്കളത്തില്‍ പോരാടിയത്. ഡെയ്‌ലി മെയ്‌ലാണ് വീഡിയോ സഹിതം വാര്‍ത്ത പുറത്തുവിട്ടത്. പരിശീലനത്തിനിടെ നെയ്മറെ പിന്നില്‍ നിന്ന് നെല്‍സണ്‍ സെമദോ ടാക്ക്ള്‍ ചെയ്തതാണ് താരത്തെ ചൊടിപ്പിച്ചത്.

പി.എസ്.ജി ഡീലുകള്‍ക്ക് പിന്നാലെ ബാര്‍സയില്‍ നെയ്മറും സഹതാരവും തമ്മില്‍ തല്ല് 

നെയ്മര്‍ പ്രതികരിച്ചതോടെ ഇരുവരും തമ്മില്‍ കയ്യാങ്കളിയായി. സഹതാരങ്ങള്‍ ഇടപെട്ട് നെയ്മറെ മാറ്റുകയായിരുന്നു. മാറ്റിയിട്ടും സെമദോക്ക് നേരെ വീണ്ടും നെയ്മര്‍ തിരിയുന്നുണ്ട്. പിന്നാലെ അദ്ദേഹം കളം വിടുകയും ചെയ്തു. കളത്തില്‍ നിന്ന് പുറത്ത്‌പോകുമ്പോഴും താരത്തിന്റെ ചൂടന്‍ പെരുമാറ്റം കാണാമായിരുന്നു. റെക്കോര്‍ഡ് തുകയ്ക്കാണ് നെയ്മര്‍ പി.എസ്.ജിയിലേക്ക് പോവുന്നതെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിന് പിന്നാലെയാണ് പുതിയ താരവുമായുള്ള അടിപിടിയും പുറത്ത് വരുന്നതെന്നും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.