LiveTV

Live

Sports

സഹതാരങ്ങള്‍ക്ക് അവസരം ഒരുക്കി ടീമില്‍ നിന്നും സ്വയം ഒഴിവായി ഒരു നായകന്‍

സഹതാരങ്ങള്‍ക്ക് അവസരം ഒരുക്കി ടീമില്‍ നിന്നും സ്വയം ഒഴിവായി ഒരു നായകന്‍
Summary
മോര്‍ഗന്‍റെ അഭാവത്തില്‍ ട്വന്‍റി20 അരങ്ങേറ്റം കുറിച്ച ഡേവിഡ് മലന്‍ മത്സരം അവിസ്മരണീയമാക്കി. ടീം നേടിയ 181 റണ്‍സില്‍ 78 റണ്ണും നേടിയാണ് മലന്‍ അരങ്ങേറ്റം ഉജ്ജ്വലമാക്കിയത്

ദേശീയ ടീമില്‍ അധികം അവസരം ലഭിക്കാത്ത സഹതാരങ്ങള്‍ക്കായി സ്വയം ടീമില്‍ നിന്ന് ഒഴിവാകുന്ന നായകര്‍ കായിക ലോകത്ത് തന്നെ ഒരു അപൂര്‍വ്വതയാണ്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകന്‍ ഇയാന്‍ മോര്‍ഗന്‍ ഇത്തരമൊരു വ്യത്യസ്തതയിലൂടെ ചരിത്രം കുറിച്ചിരുക്കുകയാണ്. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്‍റി20യില്‍ നിര്‍ണായക മത്സരമായിട്ടു കൂടി മോര്‍ഗന്‍ കളത്തിന് പുറത്തിരുന്നു. രണ്ടാം ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച ലിയാം ലിവിങ്സ്റ്റോണിന് കൂടുതല്‍ അവസരം നല്‍കുകയായിരുന്നു നായകന്‍റെ ലക്ഷ്യം. മോര്‍ഗന്‍റെ അഭാവത്തില്‍ ട്വന്‍റി20 അരങ്ങേറ്റം കുറിച്ച ഡേവിഡ് മലന്‍ മത്സരം അവിസ്മരണീയമാക്കി. ടീം നേടിയ 181 റണ്‍സില്‍ 78 റണ്ണും നേടിയാണ് മലന്‍ അരങ്ങേറ്റം ഉജ്ജ്വലമാക്കിയത്. ലിവിങ്സ്റ്റോണിന് പക്ഷേ ഭാഗ്യം കൂടെ നിന്നില്ല. നേരിട്ട ആദ്യ പന്തില്‍ തന്നെ ക്ലീന്‍ ബൌള്‍ഡായി താരം മടങ്ങി, ‌

പുതിയ കളിക്കാര്‍ക്ക് പരമാവധി അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരമ്പരയില്‍ ഇംഗ്ലണ്ട് നീങ്ങിയിട്ടുള്ളതെന്നും അതിന്‍റെ ഭാഗമായി തന്നെയാണ് തന്‍റെ തീരുമാനമെന്നും മോര്‍ഗന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വേണമെങ്കില്‍‌ നായകനെന്ന നിലയില്‍ കളിക്കാമായിരുന്നുവെന്നും എന്നാല്‍ നല്ലൊരു നിരയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യമാണ് പരമപ്രധാനമെന്നും ഇംഗ്ലീഷ് നായകന്‍ കൂട്ടിച്ചേര്‍ത്തു. നായകന്‍റെ തീരുമാനത്തെ സ്വാര്‍ഥകമാക്കി മത്സരം ജയിച്ച ഇംഗ്ലണ്ട് പരമ്പര 2-1ന് സ്വന്തമാക്കി.