LiveTV

Live

Sports

യുവരാജിന് പനി: ഇന്ത്യക്ക് ആശങ്ക   

യുവരാജിന് പനി: ഇന്ത്യക്ക് ആശങ്ക   
Summary
പരിശീലനത്തിന് യുവരാജ് ഇറങ്ങിയില്ല

ചാമ്പ്യന്‍സ് ട്രോഫിക്കായി ഇംഗ്ലണ്ടിലെത്തിയ ടീം ഇന്ത്യയില്‍ യുവരാജിന്റെ കാര്യം സംശയത്തില്‍. പനിയായതിനാല്‍ യുവരാജ് പരിശീലനത്തിനിറങ്ങിയില്ല. യുവരാജിന്റെ പനിയുടെ കാര്യം മുംബൈ മിററാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിഷയം സെലക്ഷന്‍ കമ്മിറ്റിക്ക് മുമ്പാകെയും എത്തിയിട്ടുണ്ട്. എന്നാല്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന്റെ അസുഖം മാറുമെന്നും അതുകൊണ്ട് തന്നെ പകരക്കാരെ ചോദിച്ചിട്ടില്ലെന്നുമാണ് ടീം മാനേജ്‌മെന്റ് അറിയിക്കുന്നത്.

കാര്യങ്ങള്‍ മറിച്ചായാല്‍ യുവരാജ് പുറത്തുപോകേണ്ടിവരും. മൂന്നാഴ്ചക്കുള്ളില്‍ ടൂര്‍ണമെന്റ് തീരുമെന്നതിനാല്‍ അസുഖം പൂര്‍ണമായും മാറിയില്ലെങ്കില്‍ പകരം ഒരാളെ കണ്ടല്‍ നിര്‍ബന്ധമാണ്. ഏതായാലും ഞായറാഴ്ച ന്യൂസിലാന്‍ഡിനെതിരെ നടക്കുന്ന പരിശീലന മത്സരത്തില്‍ യുവരാജിന് കളിക്കാനാവില്ല. അടുത്ത മാസം നാലിന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളുമായാണ് പിന്നീടുള്ള മത്സരം.

ഐ.പി.എല്ലില്‍ യുവരാജിന് അത്ര തിളങ്ങനായിരുന്നില്ല. 12 മത്സരങ്ങളില്‍ നിന്ന് 252 റണ്‍സാണ് യുവരാജ് ഐ.പി.എല്ലില്‍ നേടിയത്. 70 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. എന്നിരുന്നാലും ഇംഗ്ലണ്ട് പോലുള്ള സാഹചര്യങ്ങളില്‍ അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ഇന്ത്യക്ക് ഉപകാരപ്പെടും.