LiveTV

Live

Sports

സ്റ്റോക്കിന്റെ ക്രെഡിറ്റ് സ്മിത്തിന്: ഐ.പി.എല്‍ തന്റെ കളി മെച്ചപ്പെടുത്തി 

സ്റ്റോക്കിന്റെ ക്രെഡിറ്റ് സ്മിത്തിന്: ഐ.പി.എല്‍ തന്റെ കളി മെച്ചപ്പെടുത്തി 
Summary
കളിക്കാരനെന്ന നിലയില്‍ ആദ്യ ഐ.പി.എല്‍ വിജയകരമായിരുന്നുവെന്നും സ്റ്റോക്ക് പറഞ്ഞു.

ആസ്‌ട്രേലിയന്‍ നായകനും ഐ.പി.എല്ലില്‍ തന്റെ സഹതാരവുമായ സ്റ്റീവ് സ്മിത്തില്‍ നിന്നും ലഭിച്ച ബാറ്റിങ് ടിപ്‌സുകള്‍ തന്നെ സഹായിച്ചുവെന്ന് ബെന്‍ സ്റ്റോക്ക്. കളിക്കാരനെന്ന നിലയില്‍ ആദ്യ ഐ.പി.എല്‍ വിജയകരമായിരുന്നുവെന്നും സ്റ്റോക്ക് പറഞ്ഞു. ലോകോത്തര താരങ്ങള്‍ക്കൊപ്പവും ടി20 സ്‌പെഷലിസ്റ്റ് പരിശീലകന് കീഴിലുമായതിനാല്‍ തന്റെ കളി ഒരുപാട് മെച്ചപ്പെട്ടതായാണ് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ ഇംഗ്ലണ്ട് താരങ്ങള്‍ ഐ.പി.എല്‍ കളിക്കണമെന്നും അത് അവരുടെ കരിയറിന് വഴിത്തിരിവാകുമെന്നും സ്റ്റോക്ക് കൂട്ടിച്ചേര്‍ത്തു.ഇംഗ്ലണ്ടില്‍ നിന്ന് ഓയിന്‍ മോര്‍ഗന്‍, ജോസ് ബട്ട്‌ലര്‍, ക്രിസ് വോക്‌സ്, ജേസണ്‍ റോയ് എന്നിവരും വിവിധ ടീമുകളിലുണ്ടായിരുന്നു. എന്നാല്‍ സ്റ്റോക്കിനെപ്പോലെ തിളങ്ങാന്‍ ഇവര്‍ക്കായിരുന്നില്ല.

ഈ സീസണിലെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരനായ സ്റ്റോക്ക് 12 മത്സരങ്ങളില്‍ നിന്ന് 12 വിക്കറ്റും 316 റണ്‍സുമാണ് സ്വന്തമാക്കിയത്. സ്റ്റോക്കിന്റെ ആള്‍ റൗണ്ട് മികവിലാണ് പൂനെ ചില മത്സരങ്ങള്‍ വിജയിച്ചത്. ഒരു സെഞ്ച്വറിയും താരം സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇംഗ്ലണ്ട് ടീമിലേക്ക് വിളി വന്നതിനാല്‍ ഫൈനലില്‍ സ്റ്റോക്കിന് കളിക്കാനായിരുന്നില്ല. മത്സരത്തില്‍ പൂനെ ഒരു റണ്‍സിന് തോല്‍ക്കുകയും ചെയ്തു. മുംബൈയുടെ മൂന്നാമത്തെ ഐ.പി.എല്‍ കിരീടമായിരുന്നു.