LiveTV

Live

Sports

ഐ.പി.എല്ലിലെ പരിശീലകന്മാരുടെ പ്രതിഫലം എത്രയെന്നറിയാമോ?

ഐ.പി.എല്ലിലെ പരിശീലകന്മാരുടെ പ്രതിഫലം എത്രയെന്നറിയാമോ?
Summary
ഐ.പി.എല്ലില്‍ കളിക്കാരുടെ തുക അങ്ങാടിപ്പാട്ടാണ് . എന്നാല്‍ പരിശീലകരുടെ പ്രതിഫലം സംബന്ധിച്ച് ആര്‍ക്കും അറിയില്ല

ഐ.പി.എല്ലില്‍ കളിക്കാരുടെ തുക അങ്ങാടിപ്പാട്ടാണ്. അടിസ്ഥാന വില മുതല്‍ കളിക്കാരെ സംബന്ധിച്ച ഓരോ നീക്കങ്ങളും കളി പ്രേമികള്‍ക്ക് നന്നായി അറിയാം. എന്നാല്‍ ഇവരെ പരിശീലിപ്പിക്കുന്നവരുടെ പ്രതിഫലത്തെക്കുറിച്ച് അറിയുമോ?. ഒരു ദേശീയ മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം പരിശീലകരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്നത് ഡല്‍ഹി ഡയര്‍ ഡെവിള്‍സ് കോച്ച് രാഹുല്‍ ദ്രാവിഡാണെന്നാണ്. അതായത് വര്‍ഷത്തില്‍ 4.5 കോടിയാണ് ദ്രാവിഡിന്റെ പ്രതിഫലം. രണ്ട് വര്‍ഷം മുമ്പ് ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ്ങും മുംബൈ ഇന്ത്യന്‍സിനായി ഏതാണ്ട് ഇൗ തുകയാണ് വാങ്ങിയത്.

തൊട്ടുപിന്നില്‍ ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിന്റെ പരിശീലകന്‍ ഡാനിയേല്‍ വെട്ടോറിയാണ്. പ്രതിഫലം 3.5 കോടി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ജാക്കസ് കല്ലീസിനും ഇതെ തുകയാണ്. വീരേന്ദരര്‍ സെവാഗ്(കിങ്‌സ് ഇലവന്‍ പഞ്ചാബ്-2.3 മുതില്‍ 3 കോടി വരെ) മഹേള ജയവര്‍ധന(മുംബൈ ഇന്ത്യന്‍സ്-2.3 മുതല്‍ 3 കോടി വരെ) ടോം മൂഡി(സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്-2.3 മുതല്‍ 3 കോടി വരെ) സ്റ്റീഫന്‍ ഫ്ളമിങ്( റൈസിങ് പൂനെ സൂപ്പര്‍ ജിയന്റ്‌സ്-2.3 മുതല്‍ 3 കോടി വരെ). ഗുജറാത്തിന്റെ പരിശീലകന്റെ കാര്യം വാര്‍ത്തയില്‍ പറയുന്നില്ല. ഏറ്റവും കുറവ് ഗുജറാത്തിന്റെ പരിശീലകനായ ഒാസ്ട്രലിയക്കാരന്‍ ബ്രാഡ് ഹോജിനാണ്.

മുംബൈയുടെ മാര്‍ഗനിര്‍ദ്ദേശകന്‍ എന്ന നിലയ്ക്ക് സച്ചിന്റെ പ്രതിഫലം സംബന്ധിച്ച് ധാരണയില്ല. ഒരു പക്ഷെ ദ്രാവിഡ് വാങ്ങുന്നതിനേക്കാളും വലിയ തുകയാവാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ഐ.പി.എല്‍ തുടങ്ങിയ 2008ല്‍ പരിശീലകന്മാരുടെ ആവറേജ് പ്രതിഫലം 40 ലക്ഷമായിരുന്നു. ഐ.പി.എല്‍ പത്താം വര്‍ഷത്തിലേക്ക് അടുത്തപ്പോള്‍ പ്രതിഫലത്തില്‍ വര്‍ധനവാണ് കാണുന്നത്. എന്നാല്‍ വമ്പന്‍ കളിക്കാര്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ അടുത്ത് വരുന്നില്ല ഇത്. കളിക്കാരുടെ അടിസ്ഥാന വിലയില്‍ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. അതേസമയം പരിശീലകര്‍ക്ക് ലഭിക്കുന്ന ഈ തുക പോരെന്നും ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ അടക്കം പറച്ചിലുണ്ട്.