LiveTV

Live

Sports

ഡല്‍ഹിയെ തകര്‍ത്ത് പഞ്ചാബ്; ജയം 10 വിക്കറ്റിന്

ഡല്‍ഹിയെ തകര്‍ത്ത് പഞ്ചാബ്; ജയം 10 വിക്കറ്റിന്
Summary
ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ഉജ്വല വിജയം.

ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ഉജ്വല വിജയം. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഡല്‍ഹി 17.1 ഓവറില്‍ 67 റണ്‍സിന് ഓള്‍ ഔട്ടായി. 68 റണ്‍സെന്ന വിജയലക്ഷ്യം പഞ്ചാബിന്‍റെ ഓപ്പണിങ്ങ് ബാറ്റ്‌സ്മാന്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റിലും ഹാഷിം അംലയും അനായാസം നേടി. എട്ടാം ഓവറില്‍ അനായാസ വിജയം.

27 ബോളുകളില്‍ നിന്ന് ഗുപ്റ്റില്‍ അര്‍ധസെഞ്ചുറി നേടിയത്. അംല 20 ബോളില്‍ നിന്ന് 16 റണ്‍സെടുത്തു. 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ വീഴ്ത്തിയ സന്ദീപ് ശര്‍മയാണ് കളിയിലെ കേമന്‍.

സഹീര്‍ ഖാന്‍റെ അഭാവത്തില്‍ മലയാളി താരം കരുണ്‍ നായരുടെ നേതൃത്വത്തിലാണ് ഡല്‍ഹി ഇറങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഡല്‍ഹിയുടെ തുടക്കം തന്നെ തകര്‍ച്ചയിലായിരുന്നു. വിക്കറ്റുകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണതോടെ തകര്‍ച്ച പൂര്‍ണമായി.