LiveTV

Live

Sports

സ്വന്തം നേട്ടത്തിനായി രാജ്യത്തെ ഒറ്റുകൊടുത്തയാളാണ് ശ്രീശാന്തെന്ന് ചോപ്ര, ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്ന് ശ്രീശാന്ത്

സ്വന്തം നേട്ടത്തിനായി രാജ്യത്തെ ഒറ്റുകൊടുത്തയാളാണ് ശ്രീശാന്തെന്ന് ചോപ്ര, ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്ന് ശ്രീശാന്ത്
Summary
ശ്രീശാന്തിന് കളിക്കാനുളള ഫിറ്റ്നസ് ഉണ്ടായിരിക്കാം, പക്ഷെ ഒരിക്കല്‍ വാതുവെപ്പിന്റെ പേരില്‍ പിടിക്കപ്പെട്ട ഒരാളെന്ന നിലയില്‍ ശ്രീശാന്തിനെ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അനവദിക്കരുത്

മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ ശ്രീശാന്തും കമന്റേറ്ററുമായ ആകാശ് ചോപ്രയും തമ്മില്‍ വാക്ക്പോര്. ഇന്ത്യന്‍ ടീമിലേക്കുളള ശ്രീശാന്തിന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിലെ തര്‍ക്കം.

ഗംതം ഗംഭീര്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ മതിയായ അവസരങ്ങള്‍ കിട്ടിയില്ലെന്ന ആകാശ് ചോപ്ര ട്വീറ്റ് ചെയ്തതടോയാണ് വിവാദങ്ങളുടെ തുടക്കം. തുടര്‍ന്ന് ശ്രീശാന്തിന് തിരിച്ചുവരവ് സാധിക്കുമോയെന്ന് ഒരു ആരാധകന്‍ ആകാശ് ചോപ്രയോട് ട്വിറ്ററില്‍ ചോദിച്ചു. എന്നാല്‍ അത് ഒരിക്കലും സാധിക്കില്ലെന്നായിരുന്നു ആകാശ് ചോപ്രയുടെ മറുപടി. വൈകാതെ തന്റെ നിലപാട് വ്യക്തമാക്കി ശ്രീശാന്തും രംഗത്തെത്തിയതോടെ രംഗം ചൂടായി. താന്‍ തിരിച്ചുവരുമെന്നും നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും താന്‍ ഇനിയും കളിക്കുമെന്ന് ശ്രീശാന്ത് ചോപ്രക്ക് മറുപടി നല്‍കി.

വൈകാതെ ചോപ്രയും തിരിച്ചടിച്ചു. ശ്രീശാന്തിന് കളിക്കാനുളള ഫിറ്റ്നസ് ഉണ്ടായിരിക്കാം, പക്ഷെ ഒരിക്കല്‍ വാതുവെപ്പിന്റെ പേരില്‍ പിടിക്കപ്പെട്ട ഒരാളെന്ന നിലയില്‍ ശ്രീശാന്തിനെ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അനവദിക്കരുത്.സ്വന്തം നേട്ടത്തിന് രാജ്യത്തേയും ക്രിക്കറ്റിനേയും ഒറ്റുകൊടുത്തയാളാണ് ശ്രീശാന്തെന്നും ചോപ്ര ട്വീറ്റ് ചെയ്തു. രണ്ടഭിപ്രായം പറയുന്ന ആളാണ് ആകാശ് ചോപ്രയെന്ന് ശ്രീശാന്ത് വീണ്ടും ട്വീറ്റ് ചെയ്ത് ചൊടിപ്പിച്ചു. വാതുവെപ്പില്‍ ശ്രീശാന്തിന്റെ സ്ഥാനത്ത് തന്റെ സഹോദരനാണെങ്കില്‍ പോലും ഇതുതന്നെയാണ് പറയുകയെന്ന് ചോപ്ര പറഞ്ഞു