LiveTV

Live

Sports

'അവരെ വിജയികളായി പ്രഖ്യാപിക്കൂ' - ഷാപെകോയന്‍സ് കളിക്കാര്‍ക്ക് എതിരാളികളുടെ കണ്ണീര്‍ പ്രണാമം

'അവരെ വിജയികളായി പ്രഖ്യാപിക്കൂ' - ഷാപെകോയന്‍സ് കളിക്കാര്‍ക്ക് എതിരാളികളുടെ കണ്ണീര്‍ പ്രണാമം
Summary
ണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളവും ഫുട്ബോള്‍ ലോകത്തെ സംബന്ധിച്ചിടത്തോളവും 2016 കോപ്പ സുഡാമെറിക്കാനയുടെ വിജയികള്‍ ഷാപെകോയന്‍സാണ് - അത്‍ലറ്റികോ നാസിയോണ്‍ പുറത്തിറക്കിയ പ്രസ്താവന.....
'അവരെ വിജയികളായി പ്രഖ്യാപിക്കൂ' - ഷാപെകോയന്‍സ് കളിക്കാര്‍ക്ക് എതിരാളികളുടെ കണ്ണീര്‍ പ്രണാമം

കോപ്പ സുഡാമെറിക്കാനയുടെ കലാശപ്പോരില്‍ ഇന്ന് അത്‍ലറ്റിക്കോ നാസിയോണലിനുമായി ഏറ്റുമുട്ടേണ്ടതായിരുന്നു ബ്രസീലിന്‍റെ ഷാപെകോയന്‍സ് ക്ലബ്ബ് ടീം. ആവേശമിരമ്പുന്ന കലാശപ്പോരിന്‍റെ ആദ്യ പാദത്തിന് സാക്ഷ്യം വഹിക്കേണ്ടിയിരുന്ന അമീന കോന്‍ഡെ സ്റ്റേഡിയം ഇപ്പോളൊരു കണ്ണീര്‍ കടലാണ്. കൊളംബിയയില്‍ തകര്‍ന്നു വീണ വിമാനത്തിലുണ്ടായിരുന്ന കളിക്കാരില്‍ മിക്കവരും മരിച്ചെങ്കിലും ആ സത്യം ഉള്‍ക്കൊള്ളാന്‍ ടീമിന്‍റെ ആരാധകര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. രക്ഷപ്പെട്ട പ്രിയ താരങ്ങളിലൊരാളെങ്കിലും കളിക്കളത്തിലേക്ക് തിരികെ എത്തിയെത്തിയെങ്കിലെന്ന പ്രാര്‍ഥനയിലാണവര്‍. അപ്രതീക്ഷിതമായെത്തിയ ദുരന്ത വാര്‍ത്ത അറിഞ്ഞതോടെ മത്സരം റദ്ദാക്കിയിട്ടുണ്ട്.

ഷാപെകോയന്‍സ് ക്ലബ്ബിന്‍റെ ആരാധകരെ മാത്രമല്ല ദുരന്തവാര്‍ത്ത കണ്ണീരില്‍ മുക്കിയത്. കലാശപ്പോരില്‍ എതിരാളികളാകേണ്ടിയിരുന്നവര്‍ ആകാശ ദുരന്തത്തില്‍ പൊലിഞ്ഞ വാര്‍ത്ത സമ്മാനിച്ച ഞെട്ടലില്‍ നിന്നും അത്‍ലറ്റിക്കോ നാസിയോണലിന്‍റെ കളിക്കാരും മുക്തരായിട്ടില്ല. മരിച്ചവരോടുള്ള ആദരസൂചകമായി കിരീടം ഷാപെകോയെന്‍സിന് സമ്മാനിക്കണമെന്ന് അത്‍ലറ്റികോ നാസിയോണല്‍ ടീം അധികൃതര്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ഹൃദയം വേദനയാല്‍ വിങ്ങുകയാണെന്നും ഒരിക്കലും കേള്‍ക്കാനാഗ്രഹിക്കാത്ത വാര്‍ത്ത സമ്മാനിച്ച വാര്‍ത്ത സമ്മാനിച്ച ഞെട്ടലോടെ ദുഖപൂര്‍ണമായ മണിക്കൂറുകളിലൂടെയാണ് തങ്ങള്‍ കടന്നുപോകുന്നതെന്നും ടീം അധിക‍തര്‍ പറഞ്ഞു,

കളിക്കളത്തിലെ ഞങ്ങളുടെ സഹോദരന്‍മാരായ ഷാപെകോയന്‍സിന് സംഭവിച്ച ഈ ദുരന്തം ഞങ്ങളുടെ ജീവിതത്തിലെ കറുത്ത ഏടായിരിക്കും ലാറ്റിനമേരിക്കന്‍ ഫുട്ബോളിലും ലോക ഫുട്ബോളിലും ഇത് ഓര്‍മ്മകളെ എന്നും വേട്ടയാടുന്ന ഒരു ദുരന്തമായി തുടരുമെന്ന് ഉറപ്പാണ്. ഈ വലിയ നഷ്ടത്തിന് പരിഹാരമാകില്ലെങ്കിലും മരണപ്പെട്ടവരോടുള്ള ആധരസൂചകമായി കോപ്പ സുഡാമെറിക്കാന കിരീടം ഷാപെകോയന്‍സിന് സമ്മാനിക്കണമെന്ന് ഞങ്ങള്‍ നിര്‍ദേശിക്കുകയാണ്. കായിക ലോകത്തെ പിടിച്ചു കുലുക്കിയ ഒരു വലിയ ദുരന്തത്തിന് കണ്ണീര്‍ പ്രണാമം അര്‍പ്പിക്കാന്‍ ഈ അവസരം വിനിയോഗിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളവും ഫുട്ബോള്‍ ലോകത്തെ സംബന്ധിച്ചിടത്തോളവും 2016 കോപ്പ സുഡാമെറിക്കാനയുടെ വിജയികള്‍ ഷാപെകോയന്‍സാണ് - അത്‍ലറ്റികോ നാസിയോണ്‍ പുറത്തിറക്കിയ പ്രസ്താവന പറയുന്നു.