LiveTV

Live

Sports

നാണംകെട്ടെന്ന് സ്മിത്ത്

നാണംകെട്ടെന്ന് സ്മിത്ത്
Summary
പോരാട്ടം ഏറ്റെടുത്ത് കളത്തിലിറങ്ങാന്‍ പ്രാപ്തരായ കളിക്കാരെയാണ് എനിക്ക് ആവശ്യം. ആസ്ത്രേലിയക്കു വേണ്ടി ബാഗി ഗ്രീന്‍ അണിയുന്നതില്‍ അഭിമാനിക്കുന്നവരുടെ കൂട്ടത്തെ. ഇത് പറഞ്ഞ് എനിക്ക് മടുത്തു.

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും അടിയറവ് പറഞ്ഞ ടീമിന്‍റെ പ്രകടനം അത്യന്തം നാണംകെടുത്തുന്നതെന്ന് ഓസീസ് നായകന്‍ സ്റ്റിവന്‍ സ്മിത്ത്. രാജ്യത്തിനായി കളിക്കുമ്പോള്‍ പ്രതീക്ഷിക്കുന്ന ഒരു അഭിമാനം നഷ്ടമായോയെന്ന സംശയം ഉണരുന്നുണ്ടെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു. നാലാം ദിനം രണ്ടിന് 121 എന്ന നിലയില്‍ രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ച ഓസീസ് 40 റണ്‍സ് എടുക്കുന്നതിനിടെ എട്ട് വിക്കറ്റുകള്‍ സമ്മാനിച്ച് പരാജയം ചോദിച്ചു വാങ്ങിയ ശേഷമായിരുന്നു സ്മിത്തിന്‍റെ അഭിപ്രായപ്രകടനം.

ഞങ്ങള്‍ കഴിവിന്‍റെ പരമാവധി പുറത്തെടുക്കുന്നില്ല. വിക്കറ്റില്‍ വേണ്ടത്ര ജാഗ്രത കാട്ടുന്നില്ല. ഏത് എതിരാളിയെയും ലോകത്തെ എവിടെയും തോല്‍പ്പിക്കണമെങ്കില്‍ ചിലതൊക്ക മാറേണ്ടതുണ്ട്. പോരാട്ടം ഏറ്റെടുത്ത് കളത്തിലിറങ്ങാന്‍ പ്രാപ്തരായ കളിക്കാരെയാണ് എനിക്ക് ആവശ്യം. ആസ്ത്രേലിയക്കു വേണ്ടി ബാഗി ഗ്രീന്‍ അണിയുന്നതില്‍ അഭിമാനിക്കുന്നവരുടെ കൂട്ടത്തെ. ഇത് പറഞ്ഞ് എനിക്ക് മടുത്തു. അഞ്ച് തവണ തുടര്‍ച്ചയായി പരാജയപ്പെടുക എന്നതിലും വലിയ നാണക്കേടില്ല. സത്യം പറയുകയാണെങ്കില്‍ ഇത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ സങ്കടകരമാണ് - സ്മിത്ത് പറഞ്ഞു