LiveTV

Live

Sports

ബാല്ലന്‍സിനെ കുഴക്കിയ യാസിര്‍ ഷായുടെ മാന്ത്രിക പന്ത് കാണാം

ബാല്ലന്‍സിനെ കുഴക്കിയ യാസിര്‍ ഷായുടെ  മാന്ത്രിക പന്ത് കാണാം
Summary
ഓഫ് സ്റ്റമ്പിന് പുറത്തേക്കായി പതിച്ച പന്ത് കുത്തി തിരിഞ്ഞ് ലെഗിലേക്ക് കുതിച്ച് ബാല്ലന്‍സിന്‍റെ ബെയില്‍സുമായി പറന്നു. 2005ല്‍ ....
ബാല്ലന്‍സിനെ കുഴക്കിയ യാസിര്‍ ഷായുടെ  മാന്ത്രിക പന്ത് കാണാം

11 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ബൌളര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തുന്ന ലെഗ് സ്പിന്നറായി മാറിയിരിക്കുകയാണ് പാക് സ്പിന്നര്‍ യാസിര്‍ ഷാ. ഷെയിന്‍ വോണിനു ശേഷം ഈ സ്ഥാനം എറിഞ്ഞു വീഴ്ത്തിയ ലെഗ് സ്പിന്നറെന്ന ഖ്യാതി നേടിയ ഷാ മറ്റൊരു തരത്തിലും വോണിനൊപ്പം സ്ഥാനം പിടിച്ചു. ലോര്‍ഡ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിങ്സില്‍ ഗാരി ബാല്ലന്‍സിനെ കൂടാരം കയറ്റിയ മാന്ത്രിക പന്താണ് വോണിനോടുള്ള സാദൃശ്യങ്ങളിലേക്ക് ഷായെ കൈ പിടിച്ച് ഉയര്‍ത്തിയത്. ഓഫ് സ്റ്റമ്പിന് പുറത്തേക്കായി പതിച്ച പന്ത് കുത്തി തിരിഞ്ഞ് ലെഗിലേക്ക് കുതിച്ച് ബാല്ലന്‍സിന്‍റെ ബെയില്‍സുമായി പറന്നു. 2005ല്‍ ആന്‍ഡ്രു സ്ട്രോസിനെ പുറത്താക്കാന്‍ വോണ്‍ പുറത്തെടുത്ത മാന്ത്രിക പന്തിന് സമാനമാണ് യാസിറിന്‍റെ പ്രകടനമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തല്‍. ആ മാന്ത്രിക പന്ത് കാണാം.