LiveTV

Live

Sports

ലിവര്‍പൂള്‍ യൂറോപ്പ ലീഗ് ഫൈനലില്‍

ലിവര്‍പൂള്‍ യൂറോപ്പ ലീഗ് ഫൈനലില്‍
Summary
സ്പാനീഷ് ടീം വിയ്യാ റയലിനെ ഇരുപാദങ്ങളിലുമായി 4-1ന് തോല്‍പ്പിച്ചാണ് ലിവര്‍പൂളിന്‍റെ ഫൈനല്‍ പ്രവേശം. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ലിവര്‍പൂള്‍ യൂറോപ്പ ലീഗ് കപ്പിന്‍റെ ഫൈനലില്‍ എത്തുന്നത്.
Liverpool 3-0 Villarreal highlights

Liverpool 3-0 Villarreal highlights

Posted by SoccerHighlightsToday on Thursday, May 5, 2016

യൂറോപ്പ ലീഗ് ഫുട്ബോളില്‍ ലിവര്‍പൂള്‍ ഫൈനലില്‍ കടന്നു. സ്പാനീഷ് ടീം വിയ്യാ റയലിനെ ഇരുപാദങ്ങളിലുമായി 4-1ന് തോല്‍പ്പിച്ചാണ് ലിവര്‍പൂളിന്‍റെ ഫൈനല്‍ പ്രവേശം. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ലിവര്‍പൂള്‍ യൂറോപ്പ ലീഗ് കപ്പിന്‍റെ ഫൈനലില്‍ എത്തുന്നത്

ആദ്യ പാദത്തില്‍ ലിവര്‍പൂളിനെ സമനിലയില്‍ മെരുക്കിയ വിയ്യാറയലിന് അതെ ഫോം തുടരാന്‍ കഴിയാതെ വന്നപ്പോള്‍ എട്ടാം മിനുട്ടില്‍ തന്നെ ലിവര്‍പൂള്‍ നയം വ്യക്തമാക്കി. ഡാനിയല്‍ സ്റ്ററിഡ്ജിന്‍റെ ഷോട്ട് വിയ്യാ റയല്‍ പ്രതിരോധ താരം ബ്രൂണോയുടെ കാലില്‍ തട്ടി വലയില്‍ കയറുകയായിരുന്നു.

സമനിലക്കായി വിയ്യാറയല്‍ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍വല കണ്ടില്ല. 63ആം മിനുട്ടില്‍ ലിവര്‍പൂള്‍ വീണ്ടും മുന്നിലെത്തി. ഇത്തവണ സ്റ്ററിഡ്ജ് മാത്രമായിരുന്നു ഗോളിന്‍റെ അവകാശി. 81ആ മിനുട്ടില്‍ ബ്രസീല്‍ താരം റോബര്‍ട്ടെ ഫെര്‍മിനോയുടെ ഉഗ്രന്‍ ക്രോസില്‍ നിന്നും ആദം ലല്ലാന ലിവര്‍പൂളിന്‍റെ മൂന്നാം ഗോളും നേടി.

തിരിച്ചടിക്കാനുള്ള വിയ്യാറയലിന്‍റെ ശ്രമങ്ങളെല്ലാം പാളിയതോടെ 4-1ന്‍റെ തകര്‍പ്പന്‍ വിജയവുമായി ലിവര്‍പൂള്‍ ഫൈനലിലേക്ക്. 2007ന് ശേഷം ആദ്യമായാണ് ലിവര്‍പൂള്‍ യൂറോപ്പ കപ്പിന്‍റെ ഫൈനലില്‍ കടക്കുന്നത്. സെവിയയാണ് ഫൈനലില്‍ ലിവര്‍പൂളിന്‍റെ എതിരാളികള്‍