LiveTV

Live

Sports

മുന്‍ ബൌളര്‍ കുംബ്ലെക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ബിസിസിഐ

മുന്‍ ബൌളര്‍ കുംബ്ലെക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ബിസിസിഐ
Summary
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട പ്രതിഭകളിലൊരാളാണ് കുംബ്ലെയെന്നും അദ്ദേഹം മുന്‍ നായകനും പരിശീലകനുമാണെന്നും ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു പ്രതിഷേധ ട്വീറ്റുകളില്‍ അധികവും. കുംബ്ലെയെ അപമാനിക്കരുതെന്ന് ചിലര്‍ ബിസിസിഐയോട് അപേക്ഷിച്ചപ്പോള്‍ കൊഹ്‍ലിയെ ബിസിസിഐ ഇത്രയ്ക്കും ഭയക്കുന്നുണ്ടോ എന്നായിരുന്നു മറ്റൊരു ട്വീറ്റ്

ഇന്ത്യയുടെ മുന്‍ നായകനും പരിശീലകനുമായ അനില്‍ കുംബ്ലെക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ബിസിസിഐ പുലിവാല് പിടിച്ചു. മുന്‍ ഇന്ത്യന്‍ ബൌളര്‍ അനില്‍ കുംബ്ലെക്ക് ജന്മദിനാശംസ എന്നായിരുന്നു ബിസിസിഐയുടെ ട്വീറ്റ്. നന്ദി രേഖപ്പെടുത്തി കുംബ്ലെ മറുട്വീറ്റ് ചെയ്തെങ്കിലും ആരാധകരില്‍ ഇത് ചില്ലറ പ്രതിഷേധത്തിനല്ല തിരികൊളുത്തിയത്. പ്രതിഷേധ ട്വീറ്റുകള്‍ പെരുമഴയായി പെയ്തിറങ്ങിയതോടെ ട്വീറ്റ് തിരുത്തി ബിസിസിഐ മുഖം രക്ഷിച്ചു. മുന്‍ നായകന്‍ കുംബ്ലെക്ക് ജന്മദിനാശംസകള്‍ നേരുന്നു എന്നായി പുതിയ ട്വീറ്റ്. ഹാഷ്ടാഗായി ലജന്‍ഡ്. ഹാപ്പി ബര്‍ത്ത്ഡേ ജംബോ എന്നിവയും ചേര്‍ത്ത് ബിസിസിഐ മുഖം രക്ഷിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട പ്രതിഭകളിലൊരാളാണ് കുംബ്ലെയെന്നും അദ്ദേഹം മുന്‍ നായകനും പരിശീലകനുമാണെന്നും ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു പ്രതിഷേധ ട്വീറ്റുകളില്‍ അധികവും. കുംബ്ലെയെ അപമാനിക്കരുതെന്ന് ചിലര്‍ ബിസിസിഐയോട് അപേക്ഷിച്ചപ്പോള്‍ കൊഹ്‍ലിയെ ബിസിസിഐ ഇത്രയ്ക്കും ഭയക്കുന്നുണ്ടോ എന്നായിരുന്നു മറ്റൊരു ട്വീറ്റ്. മുന്‍ പരിശീലകനെന്നത് രേഖപ്പെടുത്താന്‍ പുതിയ ട്വീറ്റിലും ബിസിസിഐ തുനിഞ്ഞില്ലെന്നത് ശ്രദ്ധേയമായി.