LiveTV

Live

Sports

ഗെയിലും അഫ്രീദിയും ഏറ്റുമുട്ടിയപ്പോള്‍, വീഡിയോ

 ഗെയിലും അഫ്രീദിയും ഏറ്റുമുട്ടിയപ്പോള്‍, വീഡിയോ
Summary
കൂറ്റന്‍ രണ്ട് സിക്സറുകള്‍ വഴങ്ങിയെങ്കിലും നിരാശനാകാതെ ബൌളിംഗ് തുടര്‍ന്ന അഫ്രീദി അടുത്ത പന്തില്‍ ഗെയിലിനെ വീഴ്ത്തി

കൂറ്റനടികളുടെ രാജാക്കന്‍മാരാണ് ക്രിസ് ഗെയിലും അഫ്രീദിയും. കത്തിക്കയറിയാല്‍ പിന്നെ ഇരുവര്‍ക്കും കടിഞ്ഞാണിടുക ഏറെ ദുഷ്കരമാണ്. ഒരിക്കലെങ്കിലും ഇരുവരുടെയും ബാറ്റിന്‍റെ ചൂടറിയാത്ത ബൌളര്‍മാര്‍ ലോക ക്രിക്കറ്റില്‍ ഇന്ന് അപൂര്‍വ്വമാണ്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഇത്തവണ ഗെയിലും അഫ്രീദിയും പരസ്പരം ഏറ്റുമുട്ടി. ബൌളറുടെ റോളിലായിരുന്നു അഫ്രീദി.

സ്വതസിദ്ധമായ ശൈലിയില്‍ വെടിക്കെട്ടിന് തിരികൊളുത്തിയ ഗെയില്‍ അഫ്രീദിയെ തുടര്‍ച്ചയായി രണ്ട് തവണ അതിര്‍ത്തിക്ക് മുകളിലൂടെ പറത്തി. കൂറ്റന്‍ രണ്ട് സിക്സറുകള്‍ വഴങ്ങിയെങ്കിലും നിരാശനാകാതെ ബൌളിംഗ് തുടര്‍ന്ന അഫ്രീദി അടുത്ത പന്തില്‍ ഗെയിലിനെ വീഴ്ത്തി. മറ്റൊരു കൂറ്റനടിക്കുള്ള ശ്രമത്തില്‍ പിടികൊടുത്താണ് ഗെയില്‍ കൂടാരം കയറിയത്.

വീഡിയോ കാണാം