LiveTV

Live

Sports

സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം

 സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം
Summary
ഒസാസുനയെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയല്‍ തോല്‍പ്പിച്ചത്

സ്പാനിഷ് ലീഗ് ഫുട്ബോളില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ഒസാസുനയെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയല്‍ തോല്‍പ്പിച്ചത്.

ദുര്‍ബലരായ ഒസാസുനക്കെതിരെ വലിയ മാര്‍ജിന്‍ ജയം പ്രതീക്ഷിച്ചിറങ്ങിയ റയലിന് തെറ്റിയില്ല. കളിയുടെ ഗതിയറിയിച്ച് ആറാം മിനുട്ടില്‍ തന്നെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ നേടി. നാല്‍പ്പതാം മിനുട്ടില്‍ ഡാനിലോയും 45 ആം മിനുട്ടില്‍ സെര്‍ജിയോ റാമോസും ഗോള്‍ നേടിയപ്പോള്‍ ആദ്യ പകുതിയില്‍ റയല്‍ ലീഡ് മൂന്നായി. അമ്പത്തിയാറാം മിനുട്ടില്‍ പ്രതിരോധ നിരക്കാരന്‍ പെപ്പെയും അറുപത്തിരണ്ടാം മിനുട്ടില്‍ ലൂക്ക മോഡ്രിച്ചും റയലിന്‍റെ ഗോള്‍ പട്ടിക തികച്ചു.

എന്നാല്‍ കയറിക്കളിച്ച റയല്‍ പ്രതിരോധത്തെ മറികടന്ന് ഒസാസുന രണ്ട് ഗോള്‍ തിരിച്ചടിച്ചു. ഒറിയല്‍ റിയേരയും ഡേവിഡ് ഗാര്‍ഷ്യയുമായിരുന്നു സ്കോറര്‍മാര്‍. ജയത്തോടെ 9 പോയിന്റുമായി റയല്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മറ്റൊരു മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് സെല്‍റ്റാവിഗോയെ തോല്‍പ്പിച്ചു.