LiveTV

Live

Sports

ആ ക്യാച്ചില്‍ കോഹ്ലി പോലും ഞെട്ടി

ആ ക്യാച്ചില്‍ കോഹ്ലി പോലും ഞെട്ടി
Summary
മത്സരത്തില്‍ ബാംഗ്ലൂര്‍ വിജയിച്ചു.

ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും ഡല്‍ഹി ഡയര്‍ ഡെവിള്‍സും തമ്മില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ശ്രദ്ധേയമായി ഡല്‍ഹിയുടെ ന്യൂസിലാന്‍ഡ് താരം ട്രെന്‍ഡ് ബൗള്‍ട്ടിന്റെ കിടിലന്‍ ക്യാച്ച്. ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്ലിയാണ് ഈ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്തായത്. സിക്‌സറിലേക്ക് കുതിച്ച പന്ത് കൈപ്പിടിയിലൊതുക്കി ബൗണ്ടറി റോപ്പില്‍ തട്ടാതെ ഗ്രൗണ്ടില്‍ വീഴുകയായിരുന്നു. ബാക്ക് വാര്‍ഡ് സ്‌ക്വയര്‍ ലെഗിലായിരുന്നു ബൗള്‍ട്ടിന്റെ ഇൌ സാഹസ പ്രകടനം. ഒരു വേള കോഹ്ലി പോലും അമ്പരന്നു. മൂന്നാം അമ്പയറുടെ സഹായത്തോടെയാണ് ഔട്ട് വിധിച്ചത്. മത്സരത്തില്‍ ബാംഗ്ലൂര്‍ വിജയിച്ചു.