LiveTV

Live

Sports

2019ലെ ലോകകപ്പ്  ഇന്ത്യ നേടുകയാണെങ്കില്‍ കോഹ്ലിയുടെ ആഘോഷം ഇങ്ങനെയായിരിക്കും; ഗാംഗുലി പറയുന്നു

2019ലെ ലോകകപ്പ്  ഇന്ത്യ നേടുകയാണെങ്കില്‍ കോഹ്ലിയുടെ ആഘോഷം ഇങ്ങനെയായിരിക്കും; ഗാംഗുലി പറയുന്നു
Summary
അടുത്ത വര്‍ഷം ജൂലൈയിലാണ്  ഇംഗ്ലണ്ടിലും വെയില്‍സിലുമായി ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നത്.

മുന്‍ നായകന്‍ സൗരവ്‌ ഗാംഗുലിയുടെ ലോര്‍ഡ്സിലെ ജഴ്സിയൂരിയുള്ള ആഘോഷ പ്രകടനം ക്രിക്കറ്റ് പ്രേമികള്‍ മറക്കാനിടയില്ല. നാറ്റ് വെസ്റ്റ് പരമ്പരയിലെ നിര്‍ണ്ണായക മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ചതിനെ തുടര്‍ന്നായിരുന്നു ഗാംഗുലിയുടെ പ്രകടനം. എന്നാല്‍ അതുപോലൊരു ജഴ്സിയൂരി പ്രകടനം മുന്‍കൂട്ടിക്കാണുകയാണ് ഗാംഗുലി. നായകന്‍ മറ്റാരുമല്ല വിരാട് കോഹ്ലി. ഇംഗ്ലണ്ടില്‍ നടക്കുന്ന 2019 ലോകകപ്പ് ഇന്ത്യ നേടുകയാണെങ്കില്‍ ഗാംഗുലി ഷര്‍ട്ടില്ലാതെ ഓക്സ്ഫോര്‍ഡ് തെരുവില്‍ ട്രോഫിയുമായി കറങ്ങുമെന്ന് ഗാംഗുലി പറയുന്നു.

കൊല്‍ക്കത്തയില്‍ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിനിടെയാണ് ഗാംഗുലി ഇക്കാര്യം പറഞ്ഞത്. കോഹ്ലിയും വേദിയിലുണ്ടായിരുന്നു. അടുത്ത വര്‍ഷം ജൂലൈയിലാണ് ഇംഗ്ലണ്ടിലും വെയില്‍സിലുമായി ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നത്.

ഒരു കാര്യം എനിക്കുറപ്പ് തരാന്‍ കഴിയും, 2019ലെ ലോകകപ്പ് നേടുകയാണെങ്കില്‍ ഷര്‍ട്ടില്ലാതെ അദ്ദേഹം ഓക്സ്ഫോര്‍ഡ് തെരുവിലൂടെ ട്രോഫിയുമായി കറങ്ങിനടക്കും. അദ്ദേഹത്തിന്‍റെ സിക്സ് പാക്ക് പകര്‍ത്താനായി ക്യാമറ തയ്യാറാക്കിവെച്ചോളൂവെന്നും ഗാംഗുലി പറയുന്നു. ഒന്നു കൂടി പറയുന്നു, ഹാര്‍ദ്ദിക്ക് പാണ്ഡ്യ അദ്ദേഹത്തോടൊപ്പമുണ്ടാവും. ഗാംഗുലിയുടെ അഭിപ്രായത്തെ പൂര്‍ണമായും സ്വീകരിച്ചായിരുന്നു കോഹ്ലിയുടെ മറുപടി. അങ്ങനെ സംഭവിച്ചാല്‍ ഞാന്‍ മാത്രമായിരിക്കില്ല, ടീമില്‍ വേറെയും സിക്സ് പാക്ക് ഉടമസ്ഥരുണ്ട്, ഹര്‍ദ്ദിക്ക് പാണ്ഡ്യ, ഭുംറ അവരും കൂടെയുണ്ടാവും കോഹ്ലി കൂട്ടിച്ചേര്‍ത്തു.