LiveTV

Live

Sports

നാണംകെട്ട് ആസ്ട്രേലിയ; നാലാം ടെസ്റ്റിലും തോറ്റു, ചരിത്ര വിജയവുമായി ദക്ഷിണാഫ്രിക്ക 

നാണംകെട്ട് ആസ്ട്രേലിയ; നാലാം ടെസ്റ്റിലും തോറ്റു, ചരിത്ര വിജയവുമായി ദക്ഷിണാഫ്രിക്ക 
Summary
ആദ്യ ടെസ്റ്റില്‍ മാത്രമാണ് കംഗാരുപ്പടക്ക് ജയിക്കാനായത്.

പന്ത് ചുരണ്ടലും സസ്പെന്‍ഷനും ഒരു ഭാഗത്ത് കത്തിക്കയറുമ്പോള്‍ പുതിയ നായകന് കീഴില്‍ പാഡണിഞ്ഞ ആസ്ട്രേലിയക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ടെസ്റ്റിലും തോല്‍വി തന്നെ. 492 റണ്‍സിനാണ് ആസ്ട്രേലിയ തോറ്റമ്പിയത്. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക 3-1ന് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്ക് ഇതൊരു നേട്ടമാണ്. 1970ന് ശേഷം സ്വന്തം മണ്ണില്‍ ആസ്ട്രേലിയക്കെതിരായ ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് പരമ്പര വിജയമാണ്.

നാണംകെട്ട് ആസ്ട്രേലിയ; നാലാം ടെസ്റ്റിലും തോറ്റു, ചരിത്ര വിജയവുമായി ദക്ഷിണാഫ്രിക്ക 

ആദ്യ ടെസ്റ്റില്‍ മാത്രമാണ് കംഗാരുപ്പടക്ക് ജയിക്കാനായത്. രണ്ടാം ഇന്നിങ്സില്‍ ആറു വിക്കറ്റ് വീഴ്ത്തിയ ഫിലാന്‍ഡറാണ് കംഗാരുക്കളെ കശാപ്പുചെയ്തത്. രണ്ടാം ഇന്നിങ്സില്‍ 119 റണ്‍‌സിനാണ് ആസ്ട്രേലിയ കൂടാരം കയറിയത്. ജോ ബേര്‍ണ്‍സ്(42) പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് (24) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. എയ്ഡന്‍ മാര്‍ക്രമിന്‍റെ(152) സെഞ്ച്വറിക്കരുത്തില്‍ ദക്ഷിണാഫ്രിക്ക 488 റണ്‌സാണ് ആദ്യ ഇന്നിങ്സില്‍ നേടിയത്. മറുപടി ബാറ്റിങ്ങില്‍ ആസ്ട്രേലിയ 221ന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഫിലാന്‍ഡര്‍, റബാദ എന്നിവരാണ് ആദ്യ ഇന്നിങ്സില്‍ ആസ്ട്രേലിയയെ തകര്‍ത്തത്. ആദ്യ ഇന്നിങ്സ് ലീഡുമായി ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സില്‍ ആറിന് 344ന് ഡിക്ലയര്‍ ചെയ്തു.

ഫാഫ് ഡുപ്ലെസി(120) സെഞ്ച്വറി നേടി. ഫാസ്റ്റ് ബൌളര്‍ മോര്‍ണെ മോര്‍ക്കലിന്‍റെ അവസാന ടെസ്റ്റ് പരമ്പരയാണിത്. ജയത്തോടെ മോര്‍ക്കലിനെ യാത്രയയക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി.