LiveTV

Live

Sports

മണിപ്പൂരിനെ ഗോളില്‍ മുക്കി കേരളം

മണിപ്പൂരിനെ ഗോളില്‍ മുക്കി കേരളം
Summary
ശക്തരായ മണിപ്പൂരിനെ മറുപടിയില്ലാത്ത ആറ് ഗോളിനാണ് തോല്‍പ്പിച്ചത്.

സന്തോഷ് ട്രോഫി ഫുട്ബോളില്‍ ഗ്രൂപ്പ് എ പോരാട്ടത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ശക്തരായ മണിപ്പൂരിനെ മറുപടിയില്ലാത്ത ആറ് ഗോളിനാണ് തോല്‍പ്പിച്ചത്. ഹാട്രിക് നേടിയ ജിതിന്‍ ഗോപാലനാണ് കേരളത്തിന് മികച്ച ജയം സമ്മാനിച്ചത്. ജയത്തോടെ ഗ്രൂപ്പ് എയില്‍ വെസ്റ്റ് ബംഗാളിന് പിറകെ രണ്ടാമതാണ് കേരളം. ഒരൊറ്റ ഗോള്‍ പോലും പിറക്കാത്ത വിരസമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ മണിപ്പൂരിന്‍റെ വലക്കുള്ളില്‍ വെടിക്കെട്ട് നടത്തുകയായിരുന്നു കേരളം.