LiveTV

Live

Sports

നെയ്മറിന് പരിക്ക്; കളംവിട്ടത് സ്ട്രെച്ചറില്‍

നെയ്മറിന് പരിക്ക്; കളംവിട്ടത് സ്ട്രെച്ചറില്‍
Summary
ഫ്രഞ്ച് ലീഗില്‍ ഇന്നലെ കരുത്തരായ പിഎസ്‍ജിക്ക് സന്തോഷത്തിന്‍റെ ഞായറായിരുന്നു.

ഫ്രഞ്ച് ലീഗില്‍ ഇന്നലെ കരുത്തരായ പിഎസ്‍ജിക്ക് സന്തോഷത്തിന്‍റെ ഞായറായിരുന്നു. മാഴ്‍സയെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് കെട്ടുകെട്ടിച്ചാണ് നെയ്‍മറിന്‍റെ പിഎസ്ജി വിജയമാഘോഷിച്ചത്. എന്നാല്‍ വിജയാരവങ്ങള്‍ക്കിടയിലും പിഎസ്‍ജിയുടെ നെഞ്ചിടിപ്പ് കൂട്ടിയത് സൂപ്പര്‍താരം നെയ്‍മറിനുണ്ടായ പരിക്കിന്‍റെ ആഴമാണ്.

കളി അവസാനിക്കാന്‍ പത്തു മിനിറ്റുകള്‍ മാത്രം ശേഷിക്കെ പിഎസ്‍ജിയുടെ ഏറ്റവും വിലയേറിയ താരത്തിന് അടിതെറ്റി. നെയ്മറിലേക്ക് നീട്ടിയെത്തിയ പാസ് ബൂട്ടില്‍ കൊരുക്കാനുള്ള ശ്രമത്തിനിടെ മാഴ്‍സ താരത്തിന്‍റെ ബ്ലോക്ക്. പന്ത് അനായാസം മാഴ്‍സ താരം തട്ടിയെടുത്ത് മുന്നേറാന്‍ ഒരുങ്ങുമ്പോള്‍ നെയ്മര്‍ പുറകില്‍ കാലിടറി വീഴുകയായിരുന്നു. പിന്നീട് മൈതാനത്ത് മുഖം പൂഴ്‍ത്തി വേദന സഹിക്കാനാകാതെ കരയുന്ന നെയ്‍മറിന്‍റെ മുഖമാണ് കാമറകളില്‍ തെളിഞ്ഞത്. ഒടുവില്‍ നെയ്മറിനെ സ്ട്രെച്ചറിലെടുത്ത് മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. നെയ്മറിന്‍റെ കാല്‍ക്കുഴക്കേറ്റ പരിക്ക് എത്രത്തോളം ഗൌരവമുള്ളതാണെന്ന് വ്യക്തമല്ലെങ്കിലും പിഎസ്‍ജിയുടെ അടുത്ത കളിയില്‍ കാനറിക്കുഞ്ഞ് ഇറങ്ങില്ലെന്നാണ് സൂചന.