LiveTV

Live

Sports

വേദി മുംബൈ, ലക്ഷ്യം മൂന്ന് പോയിന്റ് നയം വ്യക്തമാക്കി സി.കെ വിനീത് 

വേദി മുംബൈ, ലക്ഷ്യം മൂന്ന് പോയിന്റ് നയം വ്യക്തമാക്കി സി.കെ വിനീത് 
Summary
മുംബൈക്കെതിരെ പോരിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ലക്ഷ്യം മൂന്ന് പോയിന്റ്.

ഡല്‍ഹി ഡൈനമോസിനെതിരെ അവരുടെ തട്ടകത്തില്‍ നേടിയ ആത്മവിശ്വാസവുമായി കരുത്തരായ മുംബൈക്കെതിരെ പോരിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ലക്ഷ്യം മൂന്ന് പോയിന്റ്. സികെ വിനീത് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നയം വ്യക്തമാക്കിയത്. ജയിച്ചാല്‍ മാത്രമെ ആ പോയിന്റ് സ്വന്തമാക്കാനാവൂ എന്നതിനാല്‍ കളി കാര്യമാകും. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് മുംബൈ സിറ്റി എഫ്‌സി. ഒമ്പത് കളികളില്‍ നിന്ന് നാലു ജയവും മൂന്ന് തോല്‍വിയും രണ്ട് സമനിലയും ഉള്‍പ്പെടെ 14 പോയിന്റാണ് മുംബൈക്ക്.

അത്രയും കളികളില്‍ നിന്ന് അഞ്ച് സമനിലയും രണ്ട് വീതം ജയവും തോല്‍വിയും ഉള്‍പ്പെടെ പതിനൊന്ന് പോയിന്റുമായി ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഇന്നത്തെ മത്സരം വിജയിക്കുകയാണെങ്കില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറാം. അതിനാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പ് ചിന്തിക്കുന്നില്ല. പരിശീലകന്‍ മാറിയതും സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം ഫോമിലെത്തിയതും ബ്ലാസ്റ്റേഴ്‌സിന് ആശ്വാസമാണ്. മധ്യനിരയില്‍ കിസിറ്റോ കെസിറോണിന്റെ തകര്‍പ്പന്‍ മുന്നേറ്റവും സന്തേഷ് ജിങ്കന്‍ നേതൃത്വം നല്‍കുന്ന പ്രതിരോധ നിരയുടെ ഫോമും ബ്ലാസ്റ്റേഴ്‌സിന് അനുകൂല ഘടകങ്ങളാണ്.

അതേസമയം പരിക്ക് അലട്ടുന്ന സികെ വിനിതീന് ഇന്നത്തെ മത്സരത്തില്‍ കളിക്കാനാവുമോ എന്നുറപ്പില്ല. അതേസമയം ഡല്‍ഹിയെ അപേക്ഷിച്ച് മുംബൈ നിസാരക്കാരല്ല.