LiveTV

Live

Sports

ഡല്‍ഹിയില്‍ ഇന്ത്യ ജയം സ്വപ്‌നം കാണുന്നു

ഡല്‍ഹിയില്‍ ഇന്ത്യ ജയം സ്വപ്‌നം കാണുന്നു
Summary
410 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ശ്രീലങ്കക്ക് 3 വിക്കറ്റുകള്‍ നഷ്ടമായി

ഡല്‍ഹി ടെസ്റ്റില്‍ ഇന്ത്യക്ക് ജയസാധ്യത. 410 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ശ്രീലങ്കക്ക് 3 വിക്കറ്റുകള്‍ നഷ്ടമായി. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 246 റണ്‍സിന് ഡിക്ലയര്‍ ചെയ്തു.

ലങ്കക്കെതിരെ ഇന്ത്യയുടെ ഓള്‍റൗണ്ട് മേധാവിത്വത്തിനാണ് അവസാന ടെസ്റ്റിന്റെ മൂന്നാം ദിനം സാക്ഷിയായത്. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സ് എന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ച ലങ്കക്ക് 17 റണ്‍സ് കൂടി മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. തുടര്‍ന്ന് 163 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായിറങ്ങിയ ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍ ശിഖര്‍ ധവാന്‍, വിരാട് കോലി, രോഹിത് ശര്‍മ്മ തുടങ്ങിയവര്‍ അര്‍ദ്ധസെഞ്ചുറി നേടി.

ഒടുവില്‍ അഞ്ചിന് 246 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 410 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ലങ്കക്ക് 31 റണ്‍സ് നേടുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. രവീന്ദ്ര ജഡേജ രണ്ടും ഷമി ഒരു വിക്കറ്റും വീഴ്ത്തി. ഇനി ഒരു ദിനം കൂടി ബാക്കിനില്‍ക്കെ ലങ്കക്ക് ജയിക്കാന്‍ 379 റണ്‍സ് കൂടി വേണം. ധനഞ്ജയ ഡിസില്‍വയും ഏഞ്ചലോ മാത്യൂസുമാണ് ക്രീസില്‍.