LiveTV

Live

Sports

കൊഹ്‍ലിയെയും കൂട്ടരെയും സ്വീകരിച്ചത് കാവി ഷാള്‍ പുതപ്പിച്ച്

കൊഹ്‍ലിയെയും കൂട്ടരെയും സ്വീകരിച്ചത് കാവി ഷാള്‍ പുതപ്പിച്ച്
Summary
ഇരു ടീം അംഗങ്ങളും താമസിച്ച ഹോട്ടലിലെ ജീവനക്കാരാണ് താരങ്ങളെ കാവി പുതപ്പിച്ച് സ്വീകരിച്ചത്.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മൂന്നാം ഏകദിനത്തിനെത്തിയ ഇന്ത്യന്‍ ടീമിനെയും ന്യൂസിലന്‍ഡ് ടീമിനെയും സ്വീകരിച്ചത് കാവി ഷാള്‍ പുതപ്പിച്ച്. ഇരു ടീം അംഗങ്ങളും താമസിച്ച ഹോട്ടലിലെ ജീവനക്കാരാണ് താരങ്ങളെ കാവി പുതപ്പിച്ച് സ്വീകരിച്ചത്.

കൊഹ്‍ലിയെയും കൂട്ടരെയും സ്വീകരിച്ചത് കാവി ഷാള്‍ പുതപ്പിച്ച്

പരമ്പരാഗത 'ആരതി' സംസ്കാരം പിന്‍പറ്റിയായിരുന്നു പൂച്ചെണ്ടുകള്‍ക്ക് പകരം കാവിയണിയിച്ച് താരങ്ങളെ സ്വീകരിച്ചതെന്ന് ഹോട്ടല്‍ അധികൃതര്‍ പറയുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ അയോധ്യയിലെ ദീപാവലി ആഘോഷങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇത്തരമൊരു സ്വീകരണം ഒരുക്കിയതെന്ന് ഹോട്ടല്‍ എംഡി വികാസ് മെഹ്രോത്ര പറഞ്ഞു. ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇരു ടീമുകളും ഹോട്ടലില്‍ എത്തിയത്. അതുകൊണ്ട് തന്നെ താരങ്ങളെ പരമ്പരാഗത രീതിയില്‍ സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് വികാസ് കൂട്ടിച്ചേര്‍ത്തു.