LiveTV

Live

Sports

കനത്ത സുരക്ഷയില്‍ ലങ്കന്‍ ടീം ലാഹോറില്‍

കനത്ത സുരക്ഷയില്‍ ലങ്കന്‍ ടീം ലാഹോറില്‍
Summary
ശ്രീലങ്കന്‍ ടീമിനുനേരെ 2009ല്‍ ലാഹോറില്‍വച്ചുണ്ടായ ഭീകരാക്രണത്തിനുശേഷം ആദ്യമായാണ് ടീം പാകിസ്താനിലെത്തുന്നത്.

എട്ട് വര്‍ഷത്തിനുശേഷം ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം പാകിസ്താനിലെ ലാഹോറില്‍. ശ്രീലങ്കന്‍ ടീമിനുനേരെ 2009ല്‍ ലാഹോറില്‍വച്ചുണ്ടായ ഭീകരാക്രണത്തിനുശേഷം ആദ്യമായാണ് ടീം പാകിസ്താനിലെത്തുന്നത്.

കനത്ത സുരക്ഷയില്‍ ലങ്കന്‍ ടീം ലാഹോറില്‍

പാകിസ്താനെതിരായ ട്വന്‍റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും മത്സരത്തിനാണ് ശ്രീലങ്കന്‍ ടീം ലാഹോറിലെത്തിയത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച പാകിസ്താന്‍ കപ്പ് സ്വന്തമാക്കിയിരുന്നു. യുഎഇയിലായിരുന്നു ആദ്യ രണ്ടു മത്സരങ്ങളും. ഇന്ന് ലാഹോറിലെ ഗദ്ദാഫി സ്‌റ്റേഡിയത്തിലാണ് അവസാന മത്സരം.

കനത്ത സുരക്ഷ വലയത്തിലാണ് ശ്രീലങ്കന്‍ ടീം. പഞ്ചനക്ഷത്ര ഹോട്ടില്‍ താമസിക്കുന്ന ടീമിനായി ബോംബാക്രമണത്തെ പോലും പ്രതിരോധിക്കാന്‍ ശേഷിയുള്ള ബസാണ് ഒരുക്കിയിരിക്കുന്നത്. 2009ല്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ എട്ട് പേര്‍ മരിച്ചിരുന്നു. ഏഴ് താരങ്ങള്‍ക്കും ടീം അംഗങ്ങള്‍ക്കും അക്രമണത്തില്‍ പരിക്കേറ്റു. സംഭവത്തിനു ശേഷം 2015 സിംബാബ്‌വെ ടീം പര്യടനത്തിന് എത്തിയതൊഴിച്ചാല്‍ രാജ്യാന്തര മത്സരങ്ങള്‍ക്കൊന്നും പിന്നീട് പാകിസ്താനു വേദിയാകാന്‍ കഴിഞ്ഞിട്ടില്ല.