LiveTV

Live

Sports

അണ്ടര്‍ 17 ലോകകപ്പ്: സ്‌പെയിനിനെ തോല്‍പിച്ച് ഇംഗ്ലണ്ടിന് കന്നിക്കിരീടം 

അണ്ടര്‍ 17 ലോകകപ്പ്: സ്‌പെയിനിനെ തോല്‍പിച്ച് ഇംഗ്ലണ്ടിന് കന്നിക്കിരീടം 
Summary
രണ്ട് ഗോളുകള്‍ക്ക് പിന്നിട്ട്  നിന്ന ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ ശക്തമായ തിരിച്ചുവരവ്

അണ്ടര്‍ 17 ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്. കലാശപ്പോരാട്ടത്തില്‍ സ്‌പെയിനിനെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ഇംഗ്ലണ്ട് കന്നിക്കിരീടം സ്വന്തമാക്കിയത്. രണ്ട് ഗോളുകള്‍ക്ക് പിന്നിട്ട് നിന്ന ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ ശക്തമായ തിരിച്ചുവരവ്. അണ്ടര്‍ 17 ലോകകപ്പ് ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന മത്സരമായി മാറി. ബ്രീവ്സ്റ്റര്‍, ഗിബ്‌സ് വൈറ്റ്, ഫോഡെന്‍(ഇരട്ട ഗോള്‍) ഗൂഹി, എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി വല കുലുക്കിയത്. സ്‌പെയിനിന് വേണ്ടി സെര്‍ജിയോ ഗോമസ് ഇരട്ട ഗോള്‍ നേടി. ഇംഗ്ലണ്ടിന്റെ ആദ്യ ഗോള്‍ ഒന്നാം പകുതി അവസാനിക്കാനിരിക്കെയാണ് പിറന്നത്.

ബാക്കി നാലു ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. രണ്ടാം പകുതിയില്‍ സ്‌പെയിനിനെ നിലം തൊടാന്‍ ഇംഗ്ലീഷ് പട അനുവദിച്ചില്ല. ആദ്യ പകുതിയിലെ ഇരട്ട ഗോളൊഴിച്ചാല്‍ സ്‌പെയിന് പിന്നീട് കാര്യമായ ചലനമുണ്ടാക്കാനായില്ല. ആക്രമണ ഫുട്‌ബോളായിരുന്നു ഇരു ടീമുകളും കാഴ്ചവെച്ചത്. പത്താം മിനുറ്റില്‍ സ്‌പെയിന് ഞെട്ടിച്ചെങ്കിലും തൊട്ടടുത്ത മിനുറ്റിലെ കൗണ്ടര്‍ അറ്റാക്കിലൂടെ ഇംഗ്ലണ്ട് തങ്ങളുടെ വരവറിയിച്ചിരുന്നു. പക്ഷേ ഗോള്‍ പിറക്കാന്‍ 44ാം മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നു എന്നു മാത്രം. അവിടുന്നങ്ങോട്ട് ഇംഗ്ലീഷ് പടയുടെ തേരോട്ടമായിരുന്നു, 90ാം മിനുറ്റില്‍ ഫോഡനിലൂടെ അഞ്ചാം ഗോള്‍ നേടുന്നത് വരെ.

തിങ്ങിനിറഞ്ഞ കാണികളെ അക്ഷരാര്‍ത്ഥത്തില്‍ ത്രില്ലടിപ്പിക്കുന്നതായിരുന്നു കൊല്‍കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലെ ഫൈനല്‍. ആക്രമണ ഫുട്‌ബോളായിരുന്നു ഇരു ടീമുകളും കാഴ്ചവെച്ചത്. രണ്ട് ഗോളുകള്‍ക്ക് പിന്നിട്ട് നിന്ന ഇംഗ്ലണ്ട് ശക്തമായ അറ്റാക്കിങ് ഫുട്‌ബോള്‍ തന്നെ നടത്തി. രണ്ട് ഗോളിന്റെ മുന്‍തൂക്കത്തില്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞ സ്‌പെയിനിനെ പൊളിച്ചടുക്കിയായിരുന്നു ഇംഗ്ലണ്ടിന്റെ കുതിപ്പ്.