LiveTV

Live

Sports

അണ്ടര്‍ 17 ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റുമായി ഇന്ത്യ

അണ്ടര്‍ 17 ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റുമായി ഇന്ത്യ
Summary
ആറ് വേദികള്‍, ലോകകപ്പ് മത്സരങ്ങള്‍ ഇതുവരെ നേരില്‍ക്കണ്ടത് 12,24,027 പേര്‍.

അണ്ടര്‍ 17 ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റ് എന്ന പേര് ഇന്ത്യ സ്വന്തമാക്കാനൊരുങ്ങുന്നു. കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടും സ്പെയിനും കിരീടത്തിനായി ഏറ്റുമുട്ടുന്പോള്‍ ഏറ്റവും കൂടൂതല്‍ കാണികള്‍ കണ്ട ലോകകപ്പെന്ന ഖ്യാതി ഇന്ത്യക്ക് സ്വന്തമാകും.

ആറ് വേദികള്‍, ലോകകപ്പ് മത്സരങ്ങള്‍ ഇതുവരെ നേരില്‍ക്കണ്ടത് 12,24,027 പേര്‍. ചൈനയില്‍ നടന്ന പ്രഥമ അണ്ടര്‍ 17 ലോകകപ്പില്‍ കളി കാണാനെത്തിയത് 12,30,976 കാണികള്‍. ഇപ്പോഴത്തെ വ്യത്യാസം വെറും 6949. ഫൈനലും ലൂസേഴ്സും ഫൈനലും നടക്കുന്ന ശനിയാഴ്ച പുതിയ റെക്കോര്‍ഡ് ഇന്ത്യയുടെ പേരിലാവും. കാണികളുടെ എണ്ണത്തില്‍ കൊല്‍ക്കത്ത തന്നെയാണ് മുന്നില്‍. കൊല്‍ക്കത്തയില്‍ നടന്ന 9 മത്സരങ്ങള്‍ കാണാനെത്തിയത് 4,85,693 പേരാണ്. ശരാശരി 53,965 പേര്‍. കൊല്‍ക്കത്തയില്‍ 66000 പേര്‍ക്കായിരുന്നു കളി കാണാന്‍ അവസരം.

ബ്രസീല്‍-മാലി ലൂസേഴ്സ് ഫൈനലിനുശേഷമാണ് കിരീടപ്പോരാട്ടം. ലൂസേഴ്സ് ഫൈനല്‍ കഴിയുന്പോള്‍ തന്നെ ഇന്ത്യ ചൈനയെ മറികടക്കും. ഗോളുകളുടെ എണ്ണത്തിലും ഇന്ത്യയിലെ ലോകകപ്പ് ചരിത്രം സൃഷ്ടിക്കുകയാണ്. 50 മത്സരങ്ങളില്‍ നിന്ന് പിറന്നത് 170 ഗോളുകള്‍.

3.4 ആണ് ഗോള്‍ ശരാശരി. പത്തുവര്‍ഷം മുന്‍പ് നടന്ന ലോകകപ്പിന്റെ ഘടനയില്‍ മാറ്റം വരുത്തിയതിനുശേഷമുളള ഏറ്റവും മികച്ച ഗോള്‍ ശരാശരിയാണിത്. 2013ലെ യു.എ.ഇ ലോകകപ്പില്‍ 172 ഗോളുകള്‍ പിറന്നതാണ് റെക്കോര്‍ഡ്.