LiveTV

Live

Sports

മരുമകനെ ടീമിലെടുത്ത് ഇന്‍സമാം

മരുമകനെ ടീമിലെടുത്ത് ഇന്‍സമാം
Summary
ജൂണില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ജേതാക്കളായ ടീമില്‍ ഒരു മാറ്റം മാത്രമാണ് വരുത്തിയിട്ടുണ്ട്. സീനിയര്‍ താരം അസര്‍ അലിക്ക് വിശ്രമം നല്‍കി

ശ്രീലങ്കക്കെതിരെ യുഎഇയില്‍ നടത്തുന്ന ഏകദിന പരമ്പരക്കുള്ള പാകിസ്താന്‍ ടീമില്‍ മുഖ്യ സെലക്ടറും മുന്‍ നായകനുമായ ഇന്‍സമാം -ഉള്‍-ഹഖിന്‍റെ മരുമകനും. ജൂണില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ജേതാക്കളായ ടീമില്‍ ഒരു മാറ്റം മാത്രമാണ് വരുത്തിയിട്ടുണ്ട്. സീനിയര്‍ താരം അസര്‍ അലിക്ക് വിശ്രമം നല്‍കി. ഈ സ്ഥാനത്തേക്കാണ് 21കാരനായ ഇമാം - ഉള്‍-ഹഖ് ടീമിലെത്തിയത്.

മരുമകനെ ടീമിലെടുത്ത് ഇന്‍സമാം

പ്രാദേശിക ടൂര്‍ണമെന്‍റുകളിലെ മികച്ച പ്രകടനം കണക്കിലെടുത്താണ് ഇമാമിനെ ടീമിലെടുത്തതെന്ന് ഇന്‍സമാം അറിയിച്ചു. കണങ്കാലിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന അസര്‍ അലിക്ക് പൂര്‍ണാരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കാനാണ് പരമ്പരയില്‍ വിശ്രമം അനുവദിച്ചതെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും അറിയിച്ചു.