LiveTV

Live

Sports

കളിക്കിടെ കേദാര്‍ ജാദവിനെ കോപാകുലനായി നോക്കിപ്പേടിപ്പിച്ച് ധോണി... സംഭവിച്ചത് ഇതാണ്...

കളിക്കിടെ കേദാര്‍ ജാദവിനെ കോപാകുലനായി നോക്കിപ്പേടിപ്പിച്ച് ധോണി... സംഭവിച്ചത് ഇതാണ്...
Summary
മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിക്ക് ക്യാപ്റ്റന്‍ കൂള്‍ എന്ന വിശേഷണം കിട്ടിയത് വെറുതെയല്ല.

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിക്ക് ക്യാപ്റ്റന്‍ കൂള്‍ എന്ന വിശേഷണം കിട്ടിയത് വെറുതെയല്ല. മദയാന മുന്നില്‍ വന്ന് നിന്നാലും ധോണി കുലുങ്ങില്ല. എന്നാല്‍ ഒരു പ്രതിസന്ധി ഘട്ടം വന്നാല്‍ എപ്പോഴും ഒരു മനുഷ്യന് ഇത്രയും തണുപ്പനായി ഇരിക്കാനാകുമോ ? ഇല്ല. ക്യാപ്റ്റന്‍ കൂള്‍ എന്നാണ് വിശേഷണമെങ്കിലും വളരെ അപൂര്‍വമായെങ്കിലും ധോണിക്കും നിയന്ത്രണം നഷ്ടപ്പെടാറുണ്ട്. അതുപോലൊന്ന് ആസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിലും സംഭവിച്ചു.

കളിക്കിടെ കേദാര്‍ ജാദവിനെ കോപാകുലനായി നോക്കിപ്പേടിപ്പിച്ച് ധോണി... സംഭവിച്ചത് ഇതാണ്...

ഇന്ത്യ 64 റണ്‍സിന് നാലു വിക്കറ്റെന്ന നിലയില്‍ തകര്‍ന്നു നില്‍ക്കുമ്പോഴായിരുന്നു രക്ഷകനായി ധോണി അവതരിച്ചത്. ഒപ്പമുള്ളത് കേദാര്‍ ജാദവും. കൂറ്റനടികള്‍ക്ക് മുതിരാതെ പതിഞ്ഞ താളത്തില്‍ റണ്‍സ് എടുക്കാനായിരുന്നു ഇരുവരും ശ്രദ്ധിച്ചിരുന്നത്. ഇതിനിടെ 22 ാം ഓവറില്‍ മാര്‍കസ് സ്റ്റോണിസ് പന്തെറിയാനെത്തി. കവറിലേക്ക് സ്റ്റോണിസിനെ തട്ടിയിട്ട് ധോണി റണ്ണിനായി ഓടി. മറുവശത്തുണ്ടായിരുന്ന യാദവ് ധോണിയുടെ വിളി സ്വീകരിച്ച് ക്രീസിന് പുറത്തേക്ക് കുറച്ച് ഓടിയെങ്കിലും പെട്ടെന്നുണ്ടായ ബോധോദയത്തില്‍ പാതിവഴിയില്‍ നിന്നു. അപ്പോഴേക്കും ധോണി പകുതി വഴിയിലേറെ ഓടി എത്തിയിരുന്നു. ഇതിനിടെ കവറില്‍ നിന്ന് കാര്‍ട്ട്റൈറ്റ് പന്ത് കൈക്കലാക്കി ധോണിയുടെ വിക്കറ്റിളക്കാന്‍ ഡയറക്ട് ത്രോ. എന്നാല്‍ ലക്ഷ്യം തെറ്റിയതു കൊണ്ട് മാത്രം തിരിച്ചോടി ധോണിക്ക് ക്രീസില്‍ സുരക്ഷിതനായി കയറാനായി. ഇതോടെയാണ് നിര്‍ണായക ഘട്ടത്തില്‍ റണ്‍ ഔട്ട് സാധ്യതയുണ്ടാക്കിയതിന് യാദവിനെ ധോണി നോക്കിപ്പേടിപ്പിച്ചത്. സാധാരണ നിലയ്ക്ക് ഇതുപോലെയുള്ള സാഹചര്യങ്ങളെ ചിരിയോടെയാണ് ധോണി സ്വീകരിക്കാറുള്ളത്. എന്നാല്‍ ധോണിയെയും സമ്മര്‍ദം ബാധിച്ചതു മൂലമായിരുന്നു ആ രൂക്ഷ നോട്ടം.