LiveTV

Live

Sports

നൂറില്‍ മൂന്നാമനായി കൊഹ്‍ലി

നൂറില്‍ മൂന്നാമനായി കൊഹ്‍ലി
Summary
30 ഏകദിന ശതകങ്ങളുള്ള റിക്കി പോണ്ടിംഗും 49 ശതകങ്ങളോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുമാണ് കൊഹ്‍ലിക്ക് മുന്നിലുള്ളത്. 

നാലാം ഏകദിനത്തില്‍ ശ്രീലങ്കന്‍ ബൌളര്‍മാരെ ദയാവധത്തിന് വിധേയനാക്കിയ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലി സെഞ്ച്വറികളുടെ കാര്യത്തില്‍ ഒരു പടി കൂടി മുന്നേറി. സനത് ജയസൂര്യയെ പിന്തള്ളി നൂറുകാരുടെ പട്ടികയില്‍ മൂന്നാമനായാണ് കൊഹ്‍ലി ഇടം നേടിയത്. 30 ഏകദിന ശതകങ്ങളുള്ള റിക്കി പോണ്ടിംഗും 49 ശതകങ്ങളോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുമാണ് കൊഹ്‍ലിക്ക് മുന്നിലുള്ളത്.

നൂറില്‍ മൂന്നാമനായി കൊഹ്‍ലി

193 മത്സരങ്ങളില്‍ നിന്നാണ് 29 ശതകങ്ങള്‍ കൊഹ്‍ലി പൂര്‍ത്തിയാക്കിയതെങ്കില്‍ ഒരുപടി മാത്രം മുന്നിലുള്ള പോണ്ടിംഗ് 375 മത്സരങ്ങളില്‍ നിന്നാണ് 30 ശതകങ്ങളിലെത്തിയത്. 463 മത്സരങ്ങളാണ് 49 ശതകങ്ങള്‍ നേടാന്‍ സച്ചിന്‍ കളിച്ചത്. ഇപ്പോഴത്തെ ഫോം തുടരുകയാണെങ്കില്‍ ചുരുങ്ങിയ മത്സരങ്ങള്‍ കൊണ്ട് ശതകങ്ങളുടെ രാജകുമാരനായി കൊഹ്‍ലി മാറുമെന്ന് ഉറപ്പ്.