LiveTV

Live

Sports

ധോണിക്ക് കട്ടസപ്പോര്‍ട്ടുമായി സെവാഗ് 

ധോണിക്ക് കട്ടസപ്പോര്‍ട്ടുമായി സെവാഗ് 
Summary
മഹേന്ദ്ര സിങ് ധോണിക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്

മഹേന്ദ്ര സിങ് ധോണിക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. നിലവില്‍ ധോണിക്ക് പകരക്കാരനായി മറ്റൊരാളില്ലെന്നാണ് സെവാഗ് പറയുന്നത്. പിടിഐക്ക് അനുവദിച്ച അഭിമുഖത്തിലാണ് സെവാഗ് ഇക്കാര്യം പറഞ്ഞത്. 2019 ലോകകപ്പില്‍ ധോണിയെ ഉള്‍പ്പെടുത്തണമോ വേണ്ടയോ എന്ന നിലക്കുള്ള ചര്‍ച്ചകള്‍ ഒരു ഭാഗത്ത് നടക്കുന്നതിനിടെയാണ് സെവാഗിന്റെ അഭിപ്രായ പ്രകടനം. അതേസമയം ലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ധോണി ബാറ്റുകൊണ്ട് വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്നു എന്നത് വേറെക്കാര്യം. കരിയറിലെ 65ാം അര്‍ധസെഞ്ച്വറിയാണ് കാന്‍ഡിയില്‍ ഇന്നലെ ധോണി കുറിച്ചത്.

ഈയവസരത്തില്‍ ഒരാള്‍ക്കും ധോണിക്ക് പകരക്കാരനാവാന്‍ കഴിയില്ല, ഋഷബ് പന്ത് മികച്ച ബാറ്റ്‌സ്മാനാണ്, പക്ഷേ പകരക്കാരനാവാന്‍ അദ്ദേഹത്തിന് ഇനിയും സമയം വേണം, അങ്ങനെ സംഭവിക്കുകയാണെങ്കില്‍ തന്നെ 2019 ലോകകപ്പിന് ശേഷമാവുമെന്നും അതുവരെ അദ്ദേഹം മത്സരപരിചയം നേടാന്‍ അനുവദിക്കണമെന്നും സെവാഗ് പറഞ്ഞു. മധ്യനിരയിലും അവസാനത്തിലും ധോണിയോളം പരിചയമുള്ള മറ്റൊരു കളിക്കാരനില്ല, ബിസിനസിലേതെന്ന പോലെ കളിയിലും ഉയര്‍ച്ച താഴ്ചയുണ്ടാവും. അദ്ദേഹം റണ്‍സ് കണ്ടെത്തുന്നുണ്ടോ അല്ലയോ എന്നല്ല നമ്മള്‍ നോക്കേണ്ടത് 2019 ലോകകപ്പ് വരെ അദ്ദേഹം ടീമിലുണ്ടാവണമേയെന്നാണ് പ്രാര്‍ത്ഥിക്കേണ്ടതെന്നും സെവാഗ് പറഞ്ഞു.

ധോണിക്ക് കട്ടസപ്പോര്‍ട്ടുമായി സെവാഗ് 

മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ക്ക് കൂടുതല്‍ അവസരം നല്‍കണം, എന്നാലെ സമ്മര്‍ദ്ദഘട്ടങ്ങളെ അതിജീവിക്കാനാവൂ, ലോകകപ്പാവുമ്പോഴേക്ക് 100 മത്സരങ്ങളുടെയെങ്കിലും പരിചയസമ്പത്ത് ഉറപ്പാക്കണമെന്നും അത് ടീമിന് മുതല്‍കൂട്ടാവുമെന്നും സെവാഗ് പറഞ്ഞു.