LiveTV

Live

Sports

ബോള്‍ട്ടിന് ഒരേയൊരു ആഗ്രഹമേയുള്ളു...

ബോള്‍ട്ടിന് ഒരേയൊരു ആഗ്രഹമേയുള്ളു...
Summary
ലോക അത്‌ലറ്റിക്ക് മീറ്റിലെ വിടവാങ്ങല്‍ മത്സരത്തിനായി ലണ്ടനില്‍ എത്തിയതായിരുന്നു ബോള്‍ട്ട്.

ട്രാക്കിലെ രാജകുമാരന്‍ വിടപറയുകയാണ്. വിരമിച്ച ശേഷം അപരാജിതന്‍ എന്ന് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന് ഉസൈന്‍ ബോള്‍ട്ട്. ഭൂമിയിലെ വേഗമേറിയ ഓട്ടക്കാരന്‍ എന്ന് വിളിക്കപ്പെടുന്നത് കേള്‍ക്കാനാണ് ഇഷ്ടം. ലോക അത്‌ലറ്റിക്ക് മീറ്റിലെ വിടവാങ്ങല്‍ മത്സരത്തിനായി ലണ്ടനില്‍ എത്തിയതായിരുന്നു ബോള്‍ട്ട്.

ബോള്‍ട്ടിന് ഒരേയൊരു ആഗ്രഹമേയുള്ളു...

അവസാന മീറ്റിലും ട്രാക്ക് കീഴടക്കാന്‍ ബോള്‍ട്ട് തയ്യാറാണ്. വിടവാങ്ങല്‍ മത്സരത്തിന് മാതാപിതാക്കള്‍ നല്‍കിയ ഷൂ അണിഞ്ഞാവും ട്രാക്കിനെ പുല്‍കാന്‍ ഇതിഹാസതാരം ഇറങ്ങുക. റെക്കോര്‍ഡുകള്‍ക്ക് ഇളക്കം തട്ടരുതെന്നാണ് ബോള്‍ട്ടിന്റെ ആഗ്രഹം. റെക്കോര്‍ഡ് തകരുന്നത് കാണാന്‍ ഒരു അത്‌ലറ്റും ആഗ്രഹിക്കുന്നില്ല. ഭൂമിയിലെ വേഗമേറിയ താരമെന്ന് അറിയപ്പെടാനാണ് ആഗ്രഹമെന്നും ബോള്‍ട്ട് പറഞ്ഞു. ഇത്തവണ വളരെയേറെ ആകാംക്ഷയോടെയാണ് ട്രാക്കില്‍ ഇറങ്ങുന്നതെന്നും ബോള്‍ട്ട് പറഞ്ഞു. ലോക ചാമ്പ്യന്‍ഷിപ്പിലെ 100 മീറ്റര്‍ ഹീറ്റ്സ് വെള്ളിയാഴ്ച രാത്രിയും സെമി ശനിയാഴ്ചയും നടക്കും. ഞായറാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.15നാണ് 100 മീറ്റര്‍ ഫൈനല്‍. ഈ മാസം 12നും 13നും നടക്കുന്ന 4 x 100 മീറ്റര്‍ റിലേയിലും ബോള്‍ട്ട് മത്സരിക്കുന്നുണ്ട്.