LiveTV

Live

Sports

ചെന്നൈ സൂപ്പര്‍കിങ്‌സിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തിരിച്ചുവരവിനോട് ഉപമിച്ച അശ്വിന് വിമര്‍ശം 

Summary
1958ലായിരുന്നു യുണൈറ്റഡ് താരങ്ങളടക്കം സഞ്ചരിച്ച വിമാനം തകര്‍ന്നു വീണത്. എട്ട് മാഞ്ചസ്റ്റര്‍ താരങ്ങളാണ് അന്ന് കൊല്ലപ്പെട്ടിരുന്നത്.

രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം തിരിച്ചുവരവിനൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വിമാനദുരന്തത്തിന് ശേഷം തിരിച്ചുവന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിനോടുപമിച്ച ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിനെതിരെ ട്വിറ്ററില്‍ പടയൊരുക്കം. 1958ലായിരുന്നു യുണൈറ്റഡ് താരങ്ങളടക്കം സഞ്ചരിച്ച വിമാനം തകര്‍ന്നു വീണത്. എട്ട് മാഞ്ചസ്റ്റര്‍ താരങ്ങളാണ് അന്ന് കൊല്ലപ്പെട്ടിരുന്നത്. ടീമിനെ തളര്‍ത്തിയ ആ ദുരന്തത്തില്‍ നിന്ന് പതിയെ കരകയറിയ യുണൈറ്റഡ് ഫുട്‌ബോള്‍ ആരാധകരെ ഞെട്ടിക്കുന്ന പ്രകടനമാണ് പിന്നീട് പുറത്തെടുത്തത്. കോഴവിവാദങ്ങളെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്ത ടീമിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുണ്ടായ അപ്രതീക്ഷിത ദുരന്തത്തോട് ഉപമിച്ച അശ്വിന്റെ നടപടി ശരിയായില്ലെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന വിമര്‍ശനം.

ചെന്നൈ സൂപ്പര്‍കിങ്‌സിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തിരിച്ചുവരവിനോട് ഉപമിച്ച അശ്വിന് വിമര്‍ശം 

വിമര്‍ശനവും ട്രോളുകളും ശക്തമായതോടെ താരം വിശദീകരണവുമായി രംഗത്തുവന്നു. തന്റെ വക്കുകള്‍ തെറ്റായി വായിക്കുകയായിരുന്നുവെന്നും രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ടീം ശക്തമായി തിരിച്ചുവരുമെന്നാണ് ഉദ്ദേശിച്ചതെന്നും അശ്വിന്‍ പറഞ്ഞു. എന്നെ വെറുക്കുന്നവരെ എന്റെ അഭിപ്രായങ്ങള്‍ വീണ്ടും തെറ്റായി വ്യാഖ്യാനിക്കുമ്പോള്‍ കണ്ടുമുട്ടാം എന്ന ട്വീറ്റോടെയാണ് അദ്ദേഹം ഈ വിവാദത്തിന് അവസാനം കുറിക്കുന്നത്. മഹേന്ദ്ര സിങ് ധോണി നയിച്ച ചെന്നൈ സൂപ്പര്‍കിങ്‌സില്‍ അശ്വിനും അംഗമായിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് കളിക്കാന്‍ കഴിയും. ടീം ജഴ്‌സിയണിഞ്ഞ് ധോണി നില്‍ക്കുന്നൊരു ചിത്രവും ടീം പുറത്തുവിട്ടിരുന്നു.