LiveTV

Live

Sports

ഇന്ത്യയുടെ പേസ് നിരയാണ് മികച്ചതെന്ന് ചാമിന്ദവാസ്

ഇന്ത്യയുടെ പേസ് നിരയാണ് മികച്ചതെന്ന് ചാമിന്ദവാസ്
Summary
ഭുംറയെ പ്രത്യേകമായി അഭിനന്ദിക്കാനും വാസ് തയ്യാറായി

ഇന്ത്യയുടെ ബോളിങ്ങിനെ വിലകുറച്ച് കാണരുതെന്ന് ശ്രീലങ്കന്‍ സ്പീഡ് സ്റ്റാര്‍ ചാമിന്ദവാസ്. ചാമ്പ്യന്‍സ് ട്രോഫിക്ക് തയ്യാറെടുക്കുന്ന ഇന്ത്യയെ വിലയിരുത്തിയാണ് വാസിന്റെ അഭിപ്രായം. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ഭുംറ എന്നിവരടങ്ങിയ ഇന്ത്യയുടെ പേസ് നിര മികച്ചതാണ്, ഫിറ്റ്‌നസ് വലിയ ഘടകമാണ്, പരിക്കില്ലാതെ ശരിയായ ലൈനില്‍ പന്തെറിഞ്ഞാല്‍ ഇവരെ തടയാനാവില്ലെന്നും വാസ് പറഞ്ഞു.

ഭുംറയെ പ്രത്യേകമായി അഭിനന്ദിക്കാനും വാസ് തയ്യാറായി. ഒരോ ദിവസവും മെച്ചപ്പെട്ട് വരുന്ന കളിക്കാരനാണ് അദ്ദേഹം, മലിംഗ, ഷെയിന്‍ ബോണ്ട് എന്നിവരില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം നന്നായി നടപ്പിലാക്കുന്നുണ്ടെന്നും വാസ് പറഞ്ഞു. 2011 ലോകകപ്പോട് കൂടിയാണ് വാസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. സാധാരണ ഇന്ത്യയുടെ ബൗളിങ് വകുപ്പിന് നേരെ വിമര്‍ശനമാണ് ഉയരാണ്. ചാമിന്ദവാസിനെപ്പോലൊരാളുടെ പ്രശംസ ഇന്ത്യക്ക് ഉര്‍ജ്ജമാവും.