LiveTV

Live

Sports

ശ്രീശാന്തിന്റെ വിലക്ക്; ബി.സി.സി.ഐക്കും കേരള ക്രിക്കറ്റ് അസോസിയേഷനും നോട്ടീസ്

ശ്രീശാന്തിന്റെ വിലക്ക്; ബി.സി.സി.ഐക്കും കേരള ക്രിക്കറ്റ് അസോസിയേഷനും നോട്ടീസ്
Summary
അടുത്തമാസം നടക്കുന്ന സ്ക്കോട്ട് ലാന്‍റ് ലീഗില്‍ കളിക്കാന്‍ അനുമതി തേടിയെങ്കിലും അതും ബി.സി.സി.ഐ നിഷേധിച്ചു

ബി.സി.സി.ഐ വിലക്കിനെതിരായ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഹര്‍ജിയില് ഹൈക്കോടതി ബി.സി.സി.ഐക്കും കേരള ക്രിക്കറ്റ് അസോസിയേഷനും നോട്ടീസ് അയച്ചു. ജസ്റ്റിസ് പി.വി ആശയാണ് ഹരജി പരിഗണിച്ചത്. തന്‍റെ പേരിലുള്ള കേസ് പാട്യാല കോടതി റദ്ദാക്കിയിട്ടും ബിസിസിഐ വിലക്ക് നീക്കാന്‍ തയ്യാറാകുന്നില്ലെന്ന് ഹരജിയില് ആരോപിക്കുന്നു. അടുത്തമാസം നടക്കുന്ന സ്ക്കോട്ട് ലാന്‍റ് ലീഗില്‍ കളിക്കാന്‍ അനുമതി തേടിയെങ്കിലും അതും ബി.സി.സി.ഐ നിഷേധിച്ചു. ഇതോടെയാണ് വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിക്കുന്നതില് നിന്ന് ജസ്റ്റിസ് ഷാജി പി ചാലി ഇന്നലെ പിന്‍മാറിയതോടെയാണ് പുതിയ ബഞ്ച് പരിഗണിച്ചത്.