LiveTV

Live

Sports

രഞ്ജി ട്രോഫി; കേരളം ഭേദപ്പെട്ട സ്കോറിലേക്ക്

രഞ്ജി ട്രോഫി; കേരളം ഭേദപ്പെട്ട സ്കോറിലേക്ക്
Summary
ആദ്യ ദിവസം കളിനിര്‍ത്തുമ്പോള്‍ കേരളം 4 വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സെടുത്തു

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹൈദരാബാദിനെതിരെ കേരളം ഭേദപ്പെട്ട സ്ക്കോറിലേക്ക്. ആദ്യ ദിവസം കളിനിര്‍ത്തുമ്പോള്‍ കേരളം 4 വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സെടുത്തു. 58 റണ്‍സുമായി ജലജ് സക്സേനയും 51 റണ്‍സുമായി സച്ചിന്‍ ബേബിയും ക്രീസിലുണ്ട്. രോഹന്‍ പ്രേം 41 റണ്‍സും ബഭന്‍ താക്കര്‍ 38 റണ്‍സുമെടുത്ത് പുറത്തായി. ഓപ്പണര്‍ വി എ ജഗദീഷ് 5 റണ്‍സ് മാത്രമാണ് എടുക്കാനായത്.