Top

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയില്‍ കുരുക്കി ഡല്‍ഹി

MediaOne Logo

Alwyn K Jose

Alwyn K Jose

  • Updated:

    2018-05-21 10:33:41.0

Published:

21 May 2018 10:33 AM GMT

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയില്‍ കുരുക്കി ഡല്‍ഹി
X

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയില്‍ കുരുക്കി ഡല്‍ഹി

ഐഎസ്എല്ലില്‍ ഒന്നാം സ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ മൂന്നാം സ്ഥാനക്കാരായ ഡല്‍ഹി ഡൈനാമോസ് സമനിലയില്‍ കുരുക്കി.

ഐഎസ്എല്ലില്‍ ഒന്നാം സ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ മൂന്നാം സ്ഥാനക്കാരായ ഡല്‍ഹി ഡൈനാമോസ് സമനിലയില്‍ കുരുക്കി. ആദ്യ പകുതിയില്‍ തന്നെ ആധിപത്യം നേടി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ നെഞ്ചിടിപ്പ് കൂട്ടുകയാണ് ഡൈനാമോസ് ചെയ്തത്. കളി തുടങ്ങി 38 ാം മിനിറ്റില്‍ കീന്‍ ലെവീസാണ് ഡൈനാമോസിനെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയുടെ അവശേഷിക്കുന്ന സമയത്ത് തന്നെ തിരിച്ചടിക്കാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ശ്രമിച്ചെങ്കിലും 51 ാം മിനിറ്റിലാണ് ഫലം കണ്ടത്. എമിലിയാനോ അല്‍ഫാരോയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയിലെത്തിച്ചത്. ഇതോടെ ഗോള്‍ഡന്‍ ബൂട്ടിലേക്കുള്ള ഗോള്‍വേട്ടയില്‍ അല്‍ഫാരോ ഒരുപടി കൂടി അടുത്തു. പന്ത് കൈവശംവെച്ച് കളിക്കാന്‍ ഡൈനാമോസ് താരങ്ങള്‍ മികവ് കാട്ടിയതോടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വിജയഗോള്‍ അന്യമായി നിന്നു. റിച്ചാര്‍ഡ് ഗഡ്സെക്ക് രണ്ടു തുറന്ന സുവര്‍ണാവസരങ്ങള്‍ ലഭിച്ചെങ്കിലും വല കുലുക്കാനായില്ല.

TAGS :

Next Story