LiveTV

Live

Sports

വിവാദ ഗോളില്‍ ബ്രസീല്‍ പുറത്ത്

വിവാദ ഗോളില്‍ ബ്രസീല്‍ പുറത്ത്
Summary
നിര്‍ണായ മത്സരത്തില്‍ പെറുവിനോട് തോറ്റ് ബ്രസീല്‍ കോപ്പയില്‍ നിന്ന് പുറത്ത്

നിര്‍ണായ മത്സരത്തില്‍ പെറുവിനോട് തോറ്റ് ബ്രസീല്‍ കോപ്പയില്‍ നിന്ന് പുറത്ത്. എഴുപത്തിയഞ്ചാം മിനിറ്റില്‍ കൈകൊണ്ട് തട്ടി റൗള്‍ റ്യുയിഡാസ് നേടിയ വിവാദ ഗോളിലാണ് മഞ്ഞപ്പട കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍കാണാതെ പുറത്തായത്. സമനില പോലും ക്വാർട്ടർ ബർത്ത് നേടിക്കൊടുക്കുമെന്നിരിക്കെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ് ബ്രസീൽ പുറത്തേക്ക് പോയത്. വിജയത്തോടെ ആറു പോയിന്റു ലഭിച്ച പെറു ഗ്രൂപ്പ് ചാംപ്യൻമാരായ ക്വാർട്ടറിലെത്തി. ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായാണ് പെറു ക്വാര്‍ട്ടറിലെത്തിയത്. കൊളംബിയയുമായാണ് പെറുവിന്റെ ക്വാര്‍ട്ടര്‍ പോരാട്ടം. ഇക്വഡോര്‍ ഗ്രൂപ്പ് ജേതാക്കളായി നേരത്തെ ക്വാര്‍ട്ടറില്‍ ഇടം പിടിച്ചിരുന്നു. യു.എസ്.എ.യുമായാണ് ഇക്വാഡോറിന്റെ ക്വാര്‍ട്ടര്‍പോരാട്ടം.1985നുശേഷം ആദ്യമായിട്ടാണ് പെറു ബ്രസീലിനെതിരെ കോപ്പയില്‍ ഒരു ജയം നേടുന്നത്.