LiveTV

Live

Sports

ഫൈനല്‍ ലക്ഷ്യമിട്ട് റയലും അവസാന ലാപ്പിലെത്താന്‍ ബയേണും

ഫൈനല്‍ ലക്ഷ്യമിട്ട് റയലും അവസാന ലാപ്പിലെത്താന്‍ ബയേണും
Summary
ഇന്ന് റയല്‍ മാഡ്രിഡ് ബയേണ്‍ മ്യൂണിക്കിനെ നേരിടും. ഇന്ന് ജയിച്ചാല്‍ റയലിന് ഫൈനലിലെത്താം.

ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ രണ്ടാം പാദ സെമി മത്സരങ്ങള്‍ ഇന്ന് തുടങ്ങും. ഇന്ന് റയല്‍ മാഡ്രിഡ് ബയേണ്‍ മ്യൂണിക്കിനെ നേരിടും. ഇന്ന് ജയിച്ചാല്‍ റയലിന് ഫൈനലിലെത്താം.

ബയേണ്‍ തട്ടകത്തിലെ 2-1 ന്റെ ജയം റയലിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ന് സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജയം നേടിയാല്‍ കിരീടത്തിലേക്ക് ഒരു പടികൂടി അടുക്കാം. ആദ്യ മത്സരത്തില്‍ മാഴ്സലോയും അസന്‍സിയോയുമായിരുന്നു റയലിനായി ഗോള്‍ നേടിയത്. സൂപ്പര്‍ താരമായ റൊണാള്‍ഡോക്ക് ലക്ഷ്യം കാണാനായില്ല. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ റോണോയുടെ ഫോമിലാണ് ആരാധകര്‍ പ്രതീക്ഷ വെയ്ക്കുന്നത്. ഇന്ന് ബെന്‍സേമക്ക് പരിശീലകന്‍ സിദാന്‍ അവസരം നല്‍കുമോ എന്ന് കണ്ടറിയാം. ലാ ലിഗയില്‍ കിരീടം കൈവിട്ടതിനാല്‍ ചാമ്പ്യന്‍സ് ലീഗ് റയലിന് സ്വന്തമാക്കേണ്ടതുണ്ട്. ഇന്ന് സമനില നേടിയാലും ഒരു ഗോളിന് തോറ്റാലും റയലിന് ഫൈനലില്‍ കടക്കാം. അതേസമയം, രണ്ട് ഗോളിന്റെ മാര്‍ജിനില്‍ റയലിനെ തോല്‍പ്പിച്ചാലേ ബയേണിന് അവസാന ലാപിലെത്താനാകൂ. ആര്യന്‍ റോബന്‍ കളിക്കാത്തത് ജര്‍മന്‍ കരുത്തര്‍ക്ക് പ്രതിസന്ധിയാണ്. മികച്ച താരങ്ങളുടെ സാന്നിധ്യവും ആക്രമണ ഫുട്ബോളും ഇരുടീമിന്റെയും പ്രത്യേകതകളാണ്. നാളെ രണ്ടാം സെമിയുടെ രണ്ടാം പാദത്തില്‍ ലിവര്‍പൂള്‍ എഎസ് റോമയെ നേരിടും.