LiveTV

Live

Sports

അന്ധരുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയ്ക്ക്; തോല്‍പിച്ചത് പാകിസ്താനെ 

അന്ധരുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയ്ക്ക്; തോല്‍പിച്ചത് പാകിസ്താനെ 
Summary
ഇത് അഞ്ചാം തവണയാണ് ഇന്ത്യ ലോകകപ്പ് കിരീടം നേടുന്നത്.

അന്ധരുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയ്ക്ക്. ഇത് അഞ്ചാം തവണയാണ് ഇന്ത്യ ലോകകപ്പ് കിരീടം നേടുന്നത്. ഫൈനലില്‍ ചിരവൈരികളായ പാകിസ്ഥാനെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടുന്നത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 309 റണ്‍സ് വിജയലക്ഷ്യം 2 വിക്കറ്റ് ശേഷിക്കേ ഇന്ത്യ മറികടക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 40 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് 308 റണ്‍സെടുത്തത്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ടി20യിലും ഇന്ത്യയാണ് ലോക ചാന്പ്യന്‍മാര്‍. സെമിഫൈനലില്‍ ബംഗ്ലാദേശിനെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ പാകിസ്താനുമായുള്ള മത്സരത്തിന് കളമൊരുക്കിയത്.