LiveTV

Live

Sports

ഹര്‍മന്‍പ്രീതിന് അഞ്ച് മാസമായി ശമ്പളമില്ല; ജോലിയും വെട്ടില്‍...

ഹര്‍മന്‍പ്രീതിന് അഞ്ച് മാസമായി ശമ്പളമില്ല; ജോലിയും വെട്ടില്‍...
Summary
വനിതാ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലെ മിന്നുംതാരമായിരുന്നു വൈസ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൌര്‍.

വനിതാ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലെ മിന്നുംതാരമായിരുന്നു വൈസ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൌര്‍. ടീം ഇന്ത്യയെ ഫൈനല്‍ വരെ എത്തിച്ചതിന് പിന്നില്‍ ഹര്‍മന്‍പ്രീതിന്റെ മിടുക്കുണ്ടായിരുന്നു. ഇതിന് വിവിധ കോണുകളില്‍ നിന്ന് ഹര്‍മന്‍പ്രീതിനെ തേടി അഭിനന്ദനങ്ങളും പാരിതോഷികങ്ങളും എത്തി. ഇതിലൊന്നായിരുന്നു പഞ്ചാബ് പൊലീസിലെ ജോലി വാഗ്ദാനം. അതും ഡെപ്യൂട്ടി സൂപ്രണ്ടന്റായുള്ള ജോലി. എന്നാല്‍ കഴിഞ്ഞ അഞ്ച് മാസമായി ഹര്‍മന്‍പ്രീത്, കടുത്ത തൊഴില്‍ പ്രതിസന്ധിയിലാണ്.

ഹര്‍മന്‍പ്രീതിന് അഞ്ച് മാസമായി ശമ്പളമില്ല; ജോലിയും വെട്ടില്‍...

വെസ്റ്റേണ്‍ റെയില്‍വേയിലാണ് താരത്തിന്റെ നിലവിലെ ജോലി. ഇവിടെ നിന്നാണ് പൊലീസിലേക്ക് മാറ്റം ലഭിച്ചത്. എന്നാല്‍ അര്‍ജുന പുരസ്കാര ജേതാവ് കൂടിയായ ഹര്‍മന്‍പ്രീതിനെ റെയില്‍വേ ജോലിയില്‍ നിന്ന് റിലീവ് ചെയ്തിട്ടില്ല. മാത്രവുമല്ല, അഞ്ച് വര്‍ഷത്തെ കരാര്‍ ഒപ്പിട്ട ശേഷം ഇത് ലംഘിച്ച താരത്തോട് നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരിക്കുകയാണ് റെയില്‍വേ. നിലവിലെ ജോലിയില്‍ നിന്ന് വിടുതല്‍ ലഭിക്കാത്തതിനാല്‍ പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. ഇത് വലിയ ബുദ്ധിമുട്ടാണുണ്ടാക്കിയിരിക്കുന്നതെന്ന് ഹര്‍മന്‍പ്രീതിന്റെ പിതാവ് ഹര്‍മേന്ദര്‍ സിങ് ഭുള്ളര്‍ പറഞ്ഞു. പഞ്ചാബ് പൊലീസില്‍ നിന്നുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ട് മാസങ്ങളായി. മെഡിക്കല്‍ പരിശോധനയും പൂര്‍ത്തിയായി. ജോലിയില്‍ പ്രവേശിക്കാനുള്ള കത്തും ലഭിച്ചു കഴിഞ്ഞു. എന്നാല്‍ റെയില്‍വേയില്‍ നിന്ന് വിടുതല്‍ ലഭിക്കാത്തതിനാല്‍ വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ് ഹര്‍മന്‍പ്രീത്.

പഞ്ചാബ് മുഖ്യമന്ത്രിയാണ് താരത്തിന് പൊലീസില്‍ ഡിഎസ്‍പിയായി ജോലി വാഗ്ദാനം ചെയ്തത്. പഞ്ചാബ് പൊലീസില്‍ ജോലി ലഭിച്ചാല്‍ മകള്‍ക്ക് വീട്ടില്‍ നില്‍ക്കാന്‍ കഴിയുമെന്നും പിതാവ് പറയുന്നു. ഇതേസമയം, ഹര്‍മന്‍പ്രീതിന് റെയില്‍വേയില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും വിടുതല്‍ നല്‍കാന്‍ തയാറാണെന്ന് റെയില്‍വേ സ്പോര്‍ട്സ് പ്രമോഷന്‍ ബോര്‍ഡ് സെക്രട്ടറി രേഖ യാദവ് പറഞ്ഞു. കായികതാരങ്ങള്‍ക്ക് റെയില്‍വേ മികച്ച പിന്തുണ നല്‍കുമെന്നും ഹര്‍മന്‍പ്രീതിന്റെ ഭാവിക്ക് അതാണ് നല്ലതെങ്കില്‍ തങ്ങള്‍ തടസം നില്‍ക്കില്ലെന്നും രേഖ വ്യക്തമാക്കി. ഇതിനിടെ കഴിഞ്ഞ അഞ്ച് മാസമായി റെയില്‍വേയില്‍ നിന്ന് ഹര്‍മന്‍പ്രീതിന് ശമ്പളം ലഭിച്ചിട്ടില്ലെന്നും പരാതിയുണ്ട്. സ്‍പെഷ്യല്‍ കാഷ്വല്‍ ലീവില്‍ സ്വകാര്യ ടൂര്‍ണമെന്റായ ബിഗ് ബാഷ് ലീഗില്‍ കളിക്കാന്‍ പോയതായിരുന്നു ഹര്‍മന്‍പ്രീത്.