LiveTV

Live

Sports

അലക്‍സിസ് സാഞ്ചസിന് പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും

അലക്‍സിസ് സാഞ്ചസിന് പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും
Summary
ഈ സീസണവസാനം കരാര്‍ കാലാവധി തീരുന്ന ചിലിയന്‍ താരത്തെ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍

ആഴ്‍സനല്‍ താരം അലക്‍സിസ് സാഞ്ചസിനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും തയ്യാറെടുക്കുന്നു. ഈ സീസണവസാനം കരാര്‍ കാലാവധി തീരുന്ന ചിലിയന്‍ താരത്തെ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിറ്റി ആഴ്‍സനലിന് വാഗ്‍ദാനം ചെയ്‍ത 20മില്യണ്‍ പൌണ്ടി(17 കോടി)നേക്കാള്‍ അധികം നല്‍കി (25 മില്യണ്‍ പൌണ്ട് ) സാഞ്ചസിനെ റാഞ്ചാനാണ് യുണൈറ്റഡിന്റെ തീരുമാനം. എന്നാല്‍ സാഞ്ചസിന് താല്‍പര്യം മുമ്പ് ബാഴ്‍സലോണയില്‍ തന്റെ പരിശീലകനായ ഗാര്‍ഡിയോളക്ക് കീഴില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കളിക്കാനാണ്. ഗബ്രിയേല്‍ ജീസസിന് പരിക്കേറ്റതിനാല്‍ മുന്നേറ്റ നിരയിലെ ഒഴിവ് നികത്താന്‍ അലക്‍സിന് സാഞ്ചസിന് കഴിയുമെന്നതിനാല്‍ ഗാര്‍ഡിയോള എന്ത് വിലകൊടുത്തും താരത്തെ ക്ലബിലെത്താന്‍ ശ്രമിക്കും. 25 മില്യണ്‍ പൌണ്ട് കൂടാതെ അര്‍മീനിയന്‍ താരം മികത്രേയനെയും നല്‍കി ആഴ്‍സലിനെ വലയിലാക്കാമെന്നാണ് യുണൈറ്റഡ് പരിശീലകന്‍ മൌറീഞ്ഞോ വിചാരിക്കുന്നത്.