LiveTV

Live

Sports

വിക്കറ്റിന് പിന്നില്‍ മിന്നല്‍ ക്യാച്ചുമായി സാഹ

വിക്കറ്റിന് പിന്നില്‍ മിന്നല്‍ ക്യാച്ചുമായി സാഹ
Summary
ഡല്‍ഹി ടെസ്റ്റില്‍ തകര്‍പ്പന്‍ ക്യാച്ചെടുത്താണ് സാഹ ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചത്

ബാറ്റിങ്ങില്‍ തിളങ്ങാനായില്ലെങ്കിലും വിക്കറ്റിന് പിന്നില്‍ താന്‍ പിന്നാക്കം പോയില്ലെന്ന് തെളിയിക്കുകയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ. ശ്രീലങ്കയ്‌ക്കെതിരായ ഡല്‍ഹി ടെസ്റ്റില്‍ തകര്‍പ്പന്‍ ക്യാച്ചെടുത്താണ് സാഹ ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചത്. ഇഷാന്ത് ശര്‍മ്മയുടെ ബൗളിലായികുന്നു സാഹയുടെ ക്യാച്ച്. സതീര സമരവിക്രമയാണ് സാഹയുടെ ക്യാച്ചില്‍ പുറത്തായത്. 33 റണ്‍സായിരുന്നു സതീരയുടെ സമ്പാദ്യം. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ലങ്ക ഒമ്പതിന് 356 എന്ന നിലയിലാണ്. ഇന്ത്യുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനെ മറികടക്കാന്‍ ഇനിയും 180 റണ്‍സ് വേണം ലങ്കയ്ക്ക്. നായകന്‍ ദിനേഷ് ചാണ്ഡിമല്‍(147)നൊപ്പം ലക്ഷന്‍ സന്ദകനാണ് ക്രീസില്‍.