LiveTV

Live

Sports

ഇതെന്ത് ബൌളിങ് ആക്ഷന്‍ ?

ഇതെന്ത് ബൌളിങ് ആക്ഷന്‍ ?
Summary
ലോക ക്രിക്കറ്റില്‍ വിചിത്രമായ ബൌളിങ് ആക്ഷന്‍ കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ നിരവധി താരങ്ങളുണ്ട്.

ലോക ക്രിക്കറ്റില്‍ വിചിത്രമായ ബൌളിങ് ആക്ഷന്‍ കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ നിരവധി താരങ്ങളുണ്ട്. ഏറ്റവുമൊടുവില്‍ ശ്രീലങ്കന്‍ താരമായ കെവിന്‍ കോത്തിഗോഡയാണ് വിചിത്ര ബൌളിങ് ആക്ഷനുമായി ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നത്.

ഇതെന്ത് ബൌളിങ് ആക്ഷന്‍ ?

മലേഷ്യയില്‍ നടക്കുന്ന അണ്ടര്‍ 19 ഏഷ്യ കപ്പിലാണ് കെവിന്‍ കാമറകള്‍ക്ക് കൌതുകമായത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ചൈനമാന്‍ പോള്‍ ആദംസിന്റെ ബൗളിങ് ആക്ഷനോട് സമാനമായ രീതിയിലാണ് കെവിനും പന്തെറിയുന്നത്. കെവിനെ ആരും പഠിപ്പിച്ച് നല്‍കിയതല്ല ഈ ആക്ഷന്‍, പരിശീലിപ്പിച്ചതുമല്ല. ചെറുപ്പം മുതല്‍ കെവിന്‍ പന്തെറിയുന്നത് ഇങ്ങനെ തന്നെയാണെന്ന് മുന്‍ ലങ്കന്‍ താരം ധമിക സുധര്‍ശന പറയുന്നു.