LiveTV

Live

Sports

ബ്രസീല്‍ - ഇംഗ്ലണ്ട് പോരാട്ടം നാളെ

ബ്രസീല്‍ - ഇംഗ്ലണ്ട് പോരാട്ടം നാളെ
Summary
യൂറോപ്യന്‍ ശക്തികളായ ജര്‍മനിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്താണ് ലാറ്റിനമേരിക്കന്‍ കരുത്തരായ ബ്രസീല്‍ അവസാന നാലില്‍ ഇടം നേടിയത്.

അണ്ടര്‍-17 ഫുട്ബോള്‍ ലോകകപ്പില്‍ നാളെ നടക്കുന്ന ആദ്യ സെമിയില്‍ ബ്രസീല്‍-ഇംഗ്ലണ്ടിനെ നേരിടും. രണ്ടാം മത്സരത്തില്‍ സ്പെയിന്‍ മാലിയെയും നേരിടും. കൊല്‍ക്കത്തയും മുംബൈയുമാണ് വേദികള്‍.

ബ്രസീല്‍ - ഇംഗ്ലണ്ട് പോരാട്ടം നാളെ

യൂറോപ്യന്‍ ശക്തികളായ ജര്‍മനിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്താണ് ലാറ്റിനമേരിക്കന്‍ കരുത്തരായ ബ്രസീല്‍ അവസാന നാലില്‍ ഇടം നേടിയത്. എഴുപത് മിനിറ്റ് വരെ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ട് ഗോളുകള്‍ എതിര്‍വലയിലേക്ക് അടിച്ചുകയറ്റിയാണ് മഞ്ഞപ്പടയുടെ സെമി പ്രവേശം.

അമേരിക്കയെ ഒന്നിനെതിരെ നാല് ഗോളിന് തകര്‍ത്താണ് ഇംഗ്ലണ്ടിന്‍റെ വരവ്. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. കൊച്ചിയില്‍ നടന്ന ക്വാര്‍ട്ടറില്‍ ആയിരക്കണക്കിന് വരുന്ന കാണികളെ സാക്ഷിനിര്‍ത്തിയാണ് ഇറാനെ ഒന്നിനെതിരെ മൂന്ന് ഗോളിന് സ്പെയിന്‍ തോല്‍പ്പിച്ചത്. ആബേൽ റൂയിസ് ഫെറാൻ ടോറസ്, സെർജിയോ ഗോമസ് എന്നിവരായിരുന്നു ലക്ഷ്യം കണ്ടത്. ഘാനയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചെത്തുന്ന ആഫ്രിക്കന്‍ ശക്തികളായ മാലിയെയാണ് സ്പെയിനിന് ബുധനാഴ്ച നവി മുംബൈയില്‍ നടക്കുന്ന മത്സരത്തില്‍ നേരിടേണ്ടത്.